1 GBP =
breaking news

കോൺഗ്രസ്​ ഭരണകാലത്ത്​ 15 മിന്നലാക്രമണങ്ങൾ നടത്തിയിരുന്നെന്ന്​ അശോക്​ ഗെഹ്​ലോട്ട്

കോൺഗ്രസ്​ ഭരണകാലത്ത്​ 15 മിന്നലാക്രമണങ്ങൾ നടത്തിയിരുന്നെന്ന്​ അശോക്​ ഗെഹ്​ലോട്ട്

​അജ്​മീർ (രാജസ്​ഥാൻ): കോൺഗ്രസ്​ ഭരണകാലത്ത്​ 15 മിന്നലാക്രമണങ്ങൾ നടത്തിയെങ്കിലും അതൊന്നും പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നില്ലെന്ന്​ രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​​ പറഞ്ഞു. മോദി സർക്കാർ സൈന്യത്തി​​െൻറ നടപടികളെ രാഷ്​ട്രീയവത്​കരിക്കുകയാണെന്ന്​ അദ്ദേഹം വാർത്താലേഖകരോട്​ പറഞ്ഞു.

ജവഹർലാൽ നെഹ്​റുവും ഇന്ദിര ഗാന്ധിയുമെല്ലാം രാജ്യത്തിന്​ വലിയ സംഭാവന നൽകിയവരാണ്​. എന്നാൽ, മോദി സർക്കാർ അതൊന്നും പരാമർശിച്ചി​േട്ടയില്ല. പകരം ഗാന്ധി കുടുംബത്തെ അവഹേളിക്കാനാണ്​ ശ്രമിക്കുന്നത്​. സൈനിക നടപടി രാഷ്​ട്രീയ നേട്ടത്തിന്​ ഉപയോഗിക്കുന്നത്​ നിലവാരമുള്ള കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more