1 GBP = 103.21

ടെൻഹാം നൈറ്റ് വിജിൽ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യൻ ചാമക്കാല നയിക്കും

ടെൻഹാം നൈറ്റ് വിജിൽ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യൻ ചാമക്കാല നയിക്കും
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഹോളി ക്വീൻ ഓഫ് റോസറി മിഷന്റെ നേതൃത്വത്തിൽ
ടെൻഹാം ദേവാലയത്തിൽ വെച്ച് നടത്തിപ്പോരുന്ന നൈറ്റ് വിജിൽ മാർച്ച് 16 നു ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. പ്രീസ്റ്റ് ഇൻ ചാർജ്ജും ധ്യാന ഗുരുവും, വാഗ്മിയുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഈ ശനിയാഴ്ചത്തെ രാത്രി ആരാധന നയിക്കും. ടെൻഹാം പള്ളിയിൽ വലിയനോമ്പ് കാലത്തെ അനുസ്മരിക്കുന്ന വിശുദ്ധ ശുശ്രുഷകളും
ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 7:30 നു ആരംഭിക്കുന്ന രാത്രി ആരാധനയിൽ കുരിശിന്റെ വഴി, ഗാന ശുശ്രുഷ, സ്തുതിപ്പും ആരാധനയും, തിരുവചനസന്ദേശം, തുടർന്ന് ദിവ്യകാരുണ്യ ആരാധനക്കു ശേഷം പരിശുദ്ധ കുർബാനയോടെ സമാപിക്കും.
“അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാൻവേണ്ടി രാത്രിയുടെ യാമങ്ങളിൽ ഞാൻ ഉണർന്നിരുന്നു” (സങ്കീ 119:148).
പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നോമ്പുകാല യാത്രയിൽ മാനസ്സികവും, ആല്മീയവുമായ നവീകരണത്തിനായി ഒരു കൂട്ടായ്മയായി പ്രാർത്ഥിക്കാം. പ്രാർത്ഥനയുടെ ചൈതന്യത്തിൽ ആഴപ്പെടുവാൻ തിരുസഭ പ്രത്യേകമായി ക്ഷണിക്കുന്ന ഈ കാലഘട്ടത്തിൽ ഏവരെയും ഈ നൈറ്റ് വിജിലിലേക്കു സസ്നേഹം സ്വാഗതം ചെയ്യുന്നു.
നൈറ്റ് വിജിലിൽ ബ്ര.ചെറിയാനും, ജൂഡും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069, ഷാജി വാട്ട്ഫോർഡ്
പള്ളിയുടെ വിലാസം.

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more