1 GBP = 103.38

സ്‌കോട്ലാൻഡിലെ ഫാൽകിർക്കിൽ റാന്നി സ്വദേശി മരണമടഞ്ഞു; ഏബ്രഹാം ചാക്കോ മരണത്തിന് കീഴടങ്ങിയത് പതിനൊന്നു മാസത്തോളം അർബുദത്തോട് മല്ലടിച്ച്

സ്‌കോട്ലാൻഡിലെ ഫാൽകിർക്കിൽ റാന്നി സ്വദേശി മരണമടഞ്ഞു; ഏബ്രഹാം ചാക്കോ മരണത്തിന് കീഴടങ്ങിയത് പതിനൊന്നു മാസത്തോളം അർബുദത്തോട് മല്ലടിച്ച്

ഫാൽകിർക്ക്:സ്‌കോട്ലാൻഡിലെ ഫാൽകിർക്കിൽ താമസിക്കുന്ന റാന്നി സ്വദേശി എബ്രഹാം ചാക്കോ മരണമടഞ്ഞു. കഴിഞ്ഞ പതിനൊന്ന് മാസത്തോളം അർബുദത്തോട് പൊരുതുകയായിരുന്നു ഈ നാല്പത്തിയെട്ടുകാരൻ. എബ്രഹാം ചാക്കോ രോഗാവസ്ഥ കഠിനമായതോടെ അടുത്തുള്ള ഹോസ്പീസിൽ സാന്ത്വന ചികിത്സയിലായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

റാന്നിക്കാരനായ ഏവരോടും സൗമ്യമായി ഇടപെടുന്ന ഏബ്രഹാം ചാക്കോയുടെ വിയോഗം സുഹൃത്തുക്കളിലും വലിയൊരു ദുഖമാണ് സമ്മാനിച്ചിരിക്കുന്നത്. ഫോർത്ത് വാലി റോയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സാണ് ഭാര്യ ജിനി ഏബ്രഹാം, ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. അവസാന നാളുകൾ കുടുംബത്തോടൊപ്പം പരമാവധി സന്തോഷത്തോടെ കഴിയാനുള്ള ശ്രമത്തിലായിരുന്നു അബ്രഹാം. ജീവിതാവസാനത്തോടെ അടുക്കുവെന്ന് ബോദ്ധ്യമായതോടെ ദൈവവചനങ്ങളിൽ അഭയംതേടി ശാന്തമായ ജീവിതമായിരുന്നു എബ്രഹാം ചാക്കോ നയിച്ചത്. സംസ്കാര ചടങ്ങുകളെ സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കൾ പിന്നീടറിയിക്കും.

എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള സെക്രട്ടറി അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more