1 GBP = 103.02
breaking news

നിയമാനുസൃതമായ മാറ്റങ്ങളോടെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ബ്രെക്സിറ്റ്‌ ഡീൽ പ്രധാനമന്ത്രി ഇന്ന് കോമൺസിൽ അവതരിപ്പിക്കും; ഇനിയൊരു അവസരം നൽകില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ്

നിയമാനുസൃതമായ മാറ്റങ്ങളോടെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ബ്രെക്സിറ്റ്‌ ഡീൽ പ്രധാനമന്ത്രി ഇന്ന് കോമൺസിൽ അവതരിപ്പിക്കും; ഇനിയൊരു അവസരം നൽകില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ്

ബ്രെസ്സൽസ്: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് വരുന്ന ദിവസം ആസന്നമായിരിക്കേ ബ്രെക്സിറ്റ്‌ ഡീലുകളെ സംബന്ധിച്ച ചർച്ചകളാണ് എങ്ങും ശ്രദ്ധേയം. ബ്രിട്ടീഷ് പാർലമെന്റിൽ തെരേസാ മെയ് അവതരിപ്പിച്ച ബ്രെക്സിറ്റ്‌ ഡീൽ പരാജയപ്പെട്ടതോടെ ബ്രിട്ടൻ ഡീലുകൾ ഒന്നുമില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുന്ന സ്ഥിതി വിശേഷമാണുണ്ടായത്. എന്നാൽ ഐറിഷ് ബാക്ക് സ്റ്റോപ്പ് സംബന്ധിച്ച വിഷയങ്ങളിലാണ് ഇരു വിഭാഗത്തും ആശയക്കുഴപ്പമുണ്ടായത്. അത് പരിഹരിച്ച് നിയമാനുസൃതമായ രീതിയിൽ തന്നെ പുതിയ കരാറുകൾക്കാണ് ഇരു വിഭാഗവും തീരുമാനങ്ങളെടുത്തത്. എന്നാൽ പുതിയ തീരുമാനങ്ങളെ സംബന്ധിച്ച് ഇന്ന് ഹൌസ് ഓഫ് കോമൺസിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം നടക്കുന്ന വോട്ടെടുപ്പിലൂടെയാകും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.

ഇന്നലെ സ്ടാൽസ്ബർഗിൽ നടന്ന ചർച്ചകളിൽ ഐറിഷ് ബാക് സ്റ്റോപ്പിനെ സംബന്ധിച്ച് നടന്ന ചർച്ചകളിൽ നിയമാനുസൃതമായ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഹൌസ് ഓഫ് കോമൺസിൽ ഇന്ന് നടക്കുന്ന ചർച്ചകളിൽ വ്യക്തമായ തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ മൂന്നാമതൊരു അവസരം നൽകില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കാർ വ്യക്തമാക്കി. കഴിഞ്ഞ തവണ മെയ് അവതരിപ്പിച്ച ബ്രെക്സിറ്റ്‌ ഡീൽ ഹൌസ് ഓഫ് കോമൺസിൽ സ്വന്തം പാർട്ടിക്കാർ തന്നെ മുൻകയ്യെടുത്ത് പരാജയപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more