1 GBP = 103.85
breaking news

മസൂദിനെ വിട്ടു നല്‍കാന്‍ ഇടനിലക്കാരനായത് ഡോവല്‍, ചിത്രം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

മസൂദിനെ വിട്ടു നല്‍കാന്‍ ഇടനിലക്കാരനായത് ഡോവല്‍, ചിത്രം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ ജെയ്‌ഷെ മുഹ്മ്മദ് തലവന്‍ മസൂദ് അസ്ഹറിനെ നേരത്തെ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് അജിത്ത് ഡോവല്‍ അടങ്ങുന്ന സംഘം മസൂദ് അസ്ഹറിനെ കൈമാറുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്.

40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവനെടുത്ത മസൂദ് അസറിനെ ആരാണ് വിട്ടയച്ചതെന്ന് ജവാന്‍മാരുടെ കുടുംബത്തോട് മോദി ദയവുചെയ്ത് പറയണം. കാണ്ഡഹാറില്‍ വെച്ച് മസൂദ് അസറിനെ കൈമാറിയപ്പോള്‍ ഇടനിലക്കാരനായി നിന്നത് നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

1999ല്‍ കാഠ്മണ്ഡു ഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക് ഭീകരര്‍ 150ലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹര്‍, ഉമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. വാജ്‌പേയ് സര്‍ക്കാര്‍ ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിക്കുകയായിരുന്നു. മസൂദ് 1999ല്‍ ഇന്ത്യന്‍ ജയിലില്‍നിന്നു മോചിതനായശേഷമാണു ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more