1 GBP = 103.74
breaking news

വേദനയോടെ മലയാളി സമൂഹം ; സ്വാന്തന ഹസ്തവുമായി കേരള സർക്കാരും

വേദനയോടെ മലയാളി സമൂഹം ; സ്വാന്തന ഹസ്തവുമായി കേരള സർക്കാരും

ലണ്ടൺ : കഴിഞ്ഞ ആഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിലേ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം കണ്ണൻ മൂല സ്വദേശി ശ്രീ പി ടി രാജീവിന്റേഅകാല വേർപാടിൽ ബ്രിട്ടനിലേ മലയാളീ സമൂഹം അഗാധ ദുഃഖത്തിലാണ്… തൊഴിൽ തേടി യുകെ യിൽ എത്തിയ ശ്രീ രാജീവ് രണ്ടു പെൺ മക്കളുള്ള കുടുംബത്തിന്റ ഏക ആശ്രയമാണ്…വിവരമറിഞ്ഞ ബ്രിട്ടനിലെ ഇടതു പക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടേ പ്രവത്തകർ പ്രശ്നം കേരള സർക്കാരിന്റെയും നോർക്ക വകുപ്പിന്റെയും ശ്രെദ്ധയിൽ പെടുത്തുകയും മൃതദേഹം കേരള സർക്കാരിന്റെനോർക്ക വകുപ്പിന്റെ കീഴിൽ സമീപകാലത്തു നടപ്പിലാക്കിയ പദ്ധതി പ്രകാരം സൗജന്യമായി ശ്രീ രാജീവിന്റ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങുകയും കേരള സർക്കാരിന്റെ നോർക്ക വകുപ്പിൽ നിന്നും അനുമതി നേടിയെടുക്കുകയും ചെയ്തു.

അവശ്യ ഘട്ടത്തിൽ വേണ്ട പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുവാനും കേരള സർക്കാരും നോർക്കയുമായി ബന്ധപ്പെടാനും സമീക്ഷ യുകെ യുടെ ദേശീയ ഭാരവാഹിയും ലോക കേരള സഭ മെമ്പർമാരായ ശ്രീ രാജേഷ് കൃഷ്ണ, ലോക കേരള സഭ അംഗമായ ശ്രീ കാർമൽ മിറാൻഡ, സമീക്ഷ ദേശീയ സമിതി അംഗം ശ്രീ ദിനേശ് വെള്ളാപ്പിള്ളി, ലേബർ കൗൺസിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതൻ തെക്കേപുര, ശ്രീ ബിജു തുടങ്ങിയവർ നേതൃത്വം കൊടുത്തു.


കേരള സർക്കാരിന്റെയും നോർക്ക വകുപ്പിന്റെയും സന്ദർപോചിതമായ ഇടപെടലുകൾ പ്രവാസ ജീവിതം നയിക്കുന്ന മലയാളിക്ക് എന്നും സ്വാന്തന മാകുമെന്നും സമീക്ഷ ദേശീയ നേതൃത്വം പ്രത്യാശ്യ പ്രകടിപ്പിച്ചു….
വാർത്ത നൽകുന്നത് :സമീക്ഷ ദേശീയ സമിതി, ബ്രിട്ടൺ.
വാർത്ത ജയൻ ഇടപ്പാൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more