1 GBP =
breaking news

വേള്‍ഡ് പീസ്‌ മിഷന്‍ ടീമിന്‍റെ ദമ്പതി ധ്യാനം സ്വിറ്റ്സര്‍ലന്‍ഡില്‍

വേള്‍ഡ് പീസ്‌ മിഷന്‍ ടീമിന്‍റെ ദമ്പതി ധ്യാനം സ്വിറ്റ്സര്‍ലന്‍ഡില്‍

സൂറിച്ച്: വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ദമ്പതി ധ്യാനം 2019 ജൂണ്‍ 7, 8, 9 തീയതികളില്‍ ദാവൂസില്‍ വെച്ച് നടക്കുന്നു. മിയാവോ ബിഷപ്പും, വേള്‍ഡ് പീസ്‌ മിഷന്‍റെ മുഖ്യ രക്ഷാധികാരിയുമായ അഭിവന്ദ്യ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ദമ്പതി ധ്യാനത്തിന്, ഇന്ത്യന്‍ പ്രസിഡന്‍റില്‍ നിന്ന് മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രശസ്ത സൈക്കോളജിസ്റ്റും, ട്രാഡയുടെ ജനറല്‍ സെക്രട്ടറിയും, ബൈബിള്‍ പണ്ഡിതയുമായ റവ. ഡോ: സിസ്റ്റര്‍. ജോവാന്‍ ചുങ്കപ്പുരയും, ലോകപ്രശസ്ത കുടുംബ പ്രേഷിതനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും, മികച്ച ഫാമിലി കൌണ്‍സിലറും, സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ക്ലാസ്സുകള്‍ നല്‍കുന്നത്.

സാധാരണ ധ്യാനരീതികളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും- പരിഹാരങ്ങളും, സ്ട്രെസ്സ് മാനേജ്മെന്‍റ്, ദാമ്പത്യ ജീവിതത്തിലെ പ്രശ്ന പരിഹാരങ്ങള്‍, മാതാപിതാക്കളും മക്കളും തമ്മില്‍ അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാരണകള്‍, മൂല്യങ്ങള്‍, മര്യാദകള്‍ തുടങ്ങി തിരുവചന ചിന്തകളെ പ്രായോഗിക ജീവിത പാഠങ്ങളാക്കി നാല്‍പ്പതിലേറെ വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവെച്ചാണ് ഇരുവരും ക്ലാസ്സുകള്‍ നല്‍കുന്നത്. വിശുദ്ധ ബലിക്കും, ആരാധനക്കും നേതൃത്വം നല്‍കുന്നതോടൊപ്പം മരിയ ഭക്തിയും, മാദ്ധ്യസ്ഥശക്തിയും എന്ന വിഷയത്തെക്കുറിച്ച് അഭിവന്ദ്യ ബിഷപ്പും ക്ലാസ്സുകള്‍ നല്‍കുന്നതാണ്. യുകെയിലെ വിവിധ സ്ഥലങ്ങളിലെ ധ്യാനത്തിനു ശേഷമാണ് വേള്‍ഡ് പീസ്‌ മിഷന്‍ ടീം സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിച്ചേരുന്നത്.

“ മൂന്നു ദിവസം താമസിച്ചുള്ള ഈ ദമ്പതി ധ്യാനത്തില്‍ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആഴമേറിയ അറിവും, അനുഭവങ്ങളും ഉള്‍ക്കൊണ്ട്, ജീവിതത്തിന്‍റെ ചുവടുവെയ്പ്പുകള്‍ പിഴയ്ക്കാതെ മുന്നോട്ടു പോകുവാനും, കുടുംബജീവിതം ഒരു ആഘോഷമായി മാറ്റുവാനും ലഭിക്കുന്ന ഈ അപൂര്‍വ്വ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്” വേള്‍ഡ് പീസ്‌ മിഷന്‍ സ്വിസ്  ചാപ്റ്ററിന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഡെന്നി ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

സീറ്റുകള്‍ പരിമിതം, ഇന്ന് തന്നെ ബുക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനും:

ജോസ് പറത്താഴം : 078 678 4054 / 081 413 6993

Ski-und ferienhaus rekingen fohren weg 2,

7270 davos platz, Switzerland.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. ഡെന്നി ജോര്‍ജ്ജ് : 078 870 9649

മേരി വര്‍ഗ്ഗീസ് തോട്ടാന്‍ :  079 319 3289

ജോസ് സ്റ്റീഫന്‍ : 079 659 0407

രാജന്‍ തെക്കേക്കര : 078 721 4111

ജോബി തെക്കേക്കര : 076 720 5578

ടോമി കണ്ടാരപ്പള്ളി : 076 444 5520

ബിജജു : 078 801 7490

ജോയി തര്യന്‍ : 079 194 3163

ഐറിന്‍ അരുണ്‍ : 076 500 8808

മാര്‍ട്ടിന്‍ : 078 752 7899

Email: worldpeacemissioncouncil@gmail.com

Website: worldpeacemission.net

Phone # +91 944 715 4999

റിപ്പോര്‍ട്ട്: കെ ജെ ജോണ്‍

Post Your Comments Here ( Click here for malayalam )

Press Esc to close
show more