1 GBP = 104.17
breaking news

ബ്രെക്സിറ്റ്‌: നടപടികൾ വൈകിപ്പിച്ചാൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയന് നൽകേണ്ടി വരുന്നത് കനത്ത തുക

ബ്രെക്സിറ്റ്‌: നടപടികൾ വൈകിപ്പിച്ചാൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയന് നൽകേണ്ടി വരുന്നത് കനത്ത തുക

ലണ്ടൻ:ബ്രിട്ടൻ ബ്രെക്സിറ്റ്‌ നടപടികൾ വൈകിപ്പിക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടാൽ പിഴയായി നൽകേണ്ടി വരുക കനത്ത തുകയെന്ന് റിപ്പോർട്ടുകൾ. ആർട്ടിക്കിൾ 50 നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ ബ്രിട്ടൻ ആവശ്യപ്പെട്ടാൽ ദിവസം ഒരു ബില്യൺ പൗണ്ടാകും യൂറോപ്യൻ യൂണിയന് പിഴയായി നൽകേണ്ടി വരുകെയെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി തെരേസാ മെയ് ഭേദഗതികൾ വരുത്തി ഹൌ സ് ഓഫ് കോമൺസിൽ നാളെ അവതരിപ്പിക്കുന്ന ബ്രെക്സിറ്റ്‌ ഡീൽ പരാജയപ്പെടുകയാണെങ്കിൽ ബ്രെക്സിറ്റ്‌ നടപടികൾ വൈകിപ്പിക്കുക എന്നതാകും മെയ്ക്ക് മുന്നിലുള്ള ഏക പോംവഴി. ഈ മാസം 29നാണ് ധാരണ പ്രകാരം ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്ത് പോകേണ്ടി വരിക.

പ്രധാനമന്ത്രി മൂന്ന് മാസത്തെ സാവകാശമായിരിക്കും ബ്രെക്സിറ്റ്‌ നടപടികൾക്കായി ആവശ്യപ്പെടുക. ആഴ്ചകൾക്ക് പകരം മാസങ്ങളുടെ സാവകാശം ചോദിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ഇയു വക്താക്കൾ മാദ്ധ്യമങ്ങൾക്ക് നൽകുന്ന വിവരം. നേരത്തേ ധാരണയായ 39 ബില്യൺ പൗണ്ട് ഡിവോഴ്സ് ബില്ലിന് അധികമായി പതിമൂന്നര ബില്യൺ പൗണ്ട് കൂടി ബ്രിട്ടൻ യൂറോപ്യൻ യൂണിയന് നൽകേണ്ടി വരുമെന്നാണ് ഇയു വൃത്തങ്ങൾ നൽകുന്ന സൂചന. അതായത് ഏകദേശം ഒരു ബില്യൺ പൗണ്ടോളം ഒരു മാസം അധികമായി നൽകേണ്ടി വരുമെന്ന് ചുരുക്കം.

മാർച്ച് 29 ന് ശേഷമുള്ള സാവകാശം ആവശ്യപ്പെടുന്ന പക്ഷം മുഴുവൻ ഇയു അംഗ രാജ്യങ്ങളും അനുമതി നൽകുമെന്നാണ് വിവരം. അതേസമയം ടോറി വിമതപക്ഷം തെരേസാ മെയ് നാളെ അവതരിപ്പിക്കുന്ന കരാറിൽ നോർത്തേൺ അയർലൻഡ് വിഷയത്തിൽ വിഷയത്തിൽ വ്യക്തമായ ധാരണ വന്നില്ലെങ്കിൽ വോട്ടിനിട്ട് തോൽപ്പിക്കുമെന്ന വാശിയിലാണ്. ടോറി വിമതപക്ഷത്തെ വരുതിയിലാക്കാൻ വിദേശ കാര്യാ മന്ത്രി ജെറമി ഹണ്ടും മൈക്കിൾ ഗോവും രംഗത്തെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more