1 GBP = 103.68
breaking news

കോട്ടയം സീറ്റ്​ വിട്ട്കൊടുക്കില്ലെന്ന്​ ജോസ്​ കെ. മാണി

കോട്ടയം സീറ്റ്​ വിട്ട്കൊടുക്കില്ലെന്ന്​ ജോസ്​ കെ. മാണി

കോട്ടയം: ലോക്​സഭാ തെരഞ്ഞെടുപ്പിലെ സീറ്റ്​ വിഭജനവുമായി ബന്ധപ്പെട്ട്​ ശക്തമായ നിലപാടുമായി കേരള കോൺഗ്രസ്​ എം. കോട്ടയം സീറ്റ്​ ആർക്കും വിട്ടുകൊടുക്കില്ലെന്ന്​ പാർട്ടി വൈസ്​ ചെയർമാൻ ജോസ്​ കെ. മാണി പറഞ്ഞു. സ്​ഥാനാർഥി ആരാവണമെന്ന്​ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയിലെ മുതിർന്ന നേതാവ്​ പി.ജെ. ജോസഫി​​െൻറ സ്​ഥാനാർഥിത്വത്തോട്​ അദ്ദേഹം പ്രതികരിച്ചില്ല. പലരും സീറ്റ്​ ചോദിച്ചിട്ടുണ്ടെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യങ്ങളോടുള്ള ജോസ്​ കെ. മാണിയുടെ പ്രതികരണം. എല്ലാ കാര്യങ്ങളും ഞായറാഴ്​ച നടക്കുന്ന സ്​റ്റീയറിങ്​ കമ്മിറ്റിയിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more