1 GBP = 103.68
breaking news

റഫാൽ രേഖകൾ കള്ളൻ തിരികെ കൊടുത്തു; എ.ജിയെ പരിഹസിച്ച്​ ചിദംബരം

റഫാൽ രേഖകൾ കള്ളൻ തിരികെ കൊടുത്തു; എ.ജിയെ പരിഹസിച്ച്​ ചിദംബരം

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ രേ​ഖ​ക​ൾ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ മോ​ഷ​ണം പോ​യെ​ന്ന പരാമർശത്തിൽ നിന്ന്​ മലക്കം മറിഞ്ഞ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലിനെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. മോഷ്​ടിക്കപ്പെട്ട റഫാൽ ​രേഖകൾ കള്ളൻ തിരികെ കൊണ്ടു കൊടുത്തുവെന്ന്​ കരുതുന്നുവെന്നായിരുന്നു ചിദംബരത്തി​​െൻറ പരിഹാസം.

ബുധനാഴ്​ച അവ മോഷ്​ടിക്കപ്പെട്ട രേഖകളായിരുന്നു. വെള്ളിയാഴ്​ച അത്​ ​ഫോ​േട്ടാകോപ്പിയായി. രേഖകൾ കള്ളൻ തിരികെ കൊണ്ടുകൊടുത്തുവെന്ന്​ കരുതുന്നു. -ചിദംബരം ട്വീറ്റ്​ ചെയ്​തു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ മോ​ഷ​ണം ​പോ​യെ​ന്നും  മോ​ഷ്​​ടി​ച്ച തെ​ളി​വു​ക​ളാ​യ​തി​നാ​ൽ ‘ദ ​ഹി​ന്ദു’ പ​ത്രം പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ പ​രി​ഗ​ണി​ക്ക​രു​തെ​ന്നു​മാ​ണ്​ വേ​ണു​ഗോ​പാ​ൽ ബു​ധ​നാ​ഴ്​​ച സു​പ്രീം​കോ​ട​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​​ത്. അവ അ​സ​ൽ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ളെ​ന്നാ​ണ്​ താ​ൻ പ​റ​ഞ്ഞ​തെ​ന്ന്​ പിന്നീട്​ വേ​ണു​ഗോ​പാ​ൽ വ്യാ​ഖ്യാ​നി​ച്ചു.

ബുധനാഴ്​ച ഒൗദ്യോഗിക രഹസ്യ നിയമത്തെ(ഒഫീഷ്യൽ സീക്രട്ട്​ ആക്​ട്​) കുറിച്ചാണ്​ മാധ്യമങ്ങളോട്​ പറഞ്ഞത്​. വെള്ളിയാഴ്​ച അത്​ ഒലീവ്​ ബ്രാഞ്ചസ്​ ആക്​ടായി. സാമാന്യ ബുദ്ധിയെ ഞങ്ങൾ സല്യൂട്ട്​ ചെയ്യുന്നു – ചിദംബരം പരിഹസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more