1 GBP = 103.58
breaking news

“ക്രിസ്തുവിന്റെ മാർഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാർത്ഥ കിസ്ത്യാനികൾ “: മാർ സ്രാമ്പിക്കൽ; സ്റ്റീവനേജിൽ ത്രിദിന ധ്യാനം സമാപിച്ചു

“ക്രിസ്തുവിന്റെ മാർഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാർത്ഥ കിസ്ത്യാനികൾ “: മാർ സ്രാമ്പിക്കൽ; സ്റ്റീവനേജിൽ ത്രിദിന ധ്യാനം സമാപിച്ചു
സ്റ്റീവനേജ്: ” ക്രിസ്ത്യാനികൾ തിരുവചനത്തിലൂന്നി ക്രിസ്തുവിനെ അനുഗമിക്കുകയും, രക്ഷയുടെ വചനങ്ങൾ മറ്റുള്ളവർക്ക് പങ്കുവെക്കുകയും, സ്വന്തം ജീവിതത്തിൽ ക്രിസ്തുവിനു സാക്ഷികൾ ആകുവാൻ കഴിയുന്നവരുമാവണം ” എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ. ” മറ്റുള്ളവരുടെ കണ്ണുനീർ ഒപ്പുവാനും, സ്നേഹിക്കുവാനും സഹായിക്കുവാനും ഉള്ള നന്മയുടെയും കാരുണ്യത്തിന്റെയും ഉറവ വറ്റാത്ത മനസ്സുള്ളവരായാലേ നിത്യരക്ഷ പ്രാപിക്കുവാനാവൂ.” വലിയ നോമ്പിനോടനുബന്ധിച്ചു സ്റ്റീവനേജിൽ നടത്തപ്പെട്ട ത്രിദിന ധ്യാനത്തിന്റെ സമാപന ശുശ്രുഷയും, വിശുദ്ധബലിയും അർപ്പിച്ചു സംസാരിക്കുകയായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ. ഫാ.ഫാൻസുവാ പത്തിൽ, ഫാ. ആന്റണി പറങ്കിമാലിൽ എന്നിവർ ആഘോഷപൂർവ്വമായ സമൂഹബലിയിൽ സഹകാർമ്മികരായിരുന്നു.
പ്രശസ്ത ധ്യാന ഗുരുവും, പോട്ട ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ശുശ്രുഷകനുമായ ഫാ. ആൻറണി പറങ്കിമാലിൽ വീ സിയാണ് ത്രിദിന ധ്യാനം നയിച്ചത്. ” പാപമോചനത്തിനായി പുരോഹിതർക്ക് അധികാരം നൽകി കുമ്പസാരം എന്ന കൂദാശ ക്രിസ്തു സ്ഥാപിച്ചതു അനുതപിക്കുന്നവരിൽ നിന്നും പാപാന്ധകാരത്തെ തുടച്ചു മാറ്റുന്നതിനും വിശുദ്ധിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുമാണ്. പരിശുദ്ധാല്മാവിന്റെ കൃപകൾക്കുള്ള വാതായനം തുറന്നു കിട്ടുവാനും പ്രയാസങ്ങളും, പ്രശ്നങ്ങളും, പ്രതിസന്ധികളും, രോഗങ്ങളും മോചിപ്പിക്കുവാൻ ഉതകുന്ന വിശുദ്ധി പ്രദാനം ചെയ്യുന്ന കൂദാശയാണ് കുമ്പസാരം. ” എന്ന് പറങ്കിമാലി അച്ചൻ തന്റെ സമാപന ശുശ്രുഷയിൽ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തി ഓർമ്മപ്പിച്ചു. ‘ശരിയായ കുമ്പസാരം മാനസാന്തരത്തിനും അനുഗ്രഹങ്ങൾക്കും ഇടയാക്കും’.
സ്റ്റീവനേജ്, ലൂട്ടൻ, വെയർ തുടങ്ങിയ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നുമുള്ള നൂറു കണക്കിന് സീറോ മലബാർ സഭാമക്കളാണ് ധ്യാന ശുശ്രുഷയിൽ മുഖ്യമായി പങ്കു ചേർന്നത്.
പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. സെബാസ്റ്റ്യൻ ചാമക്കാല വിശുദ്ധ കുർബ്ബാനകളിൽ മുഖ്യ കാർമ്മികനുംധ്യാനത്തിന്റെ മുഖ്യ സഹകാരിയുമായിരുന്നു. ഫാ. ഫിലിഫ് ജോൺ പന്തമാക്കൽ കുമ്പസാര ശുശ്രുഷക്ക് നേതൃത്വം നൽകി.
മെൽവിൻ അഗസ്റ്റിൻ , സാംസൺ ജോസഫ് ,പ്രിൻസൺ പാലാട്ടി തുടങ്ങിയവർ ധ്യാന ശുശ്രുഷിക്കുവേണ്ടിയുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു. ആല്മീയ തീക്ഷ്ണത ഉത്തേജിപ്പിച്ച ഗാന ശുശ്രുഷക്ക് അരുൺ (ലൂട്ടൻ), ലിസ്സി ജോസ് എന്നിവരാണ് നേതൃത്വം വഹിച്ചത്. മെൽവിൻ നന്ദി പ്രകാശിപ്പിച്ചു.
ആല്മീയ പോഷണവും, നവീകരണവും, അഭിഷേക നിറവും പ്രദാനം ചെയ്ത ത്രിദിന ധ്യാനം സ്നേഹ വിരുന്നോടെ സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more