1 GBP = 103.12

യുക്മ തിരഞ്ഞെടുപ്പ് മനോജ്‌കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള പാനലിന് വിജയം

യുക്മ തിരഞ്ഞെടുപ്പ് മനോജ്‌കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള പാനലിന് വിജയം

ബിർമിംഗ്ഹാം: യുകെ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന യുക്മ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്ത് വന്നു. വീറും വാശിയുമേറിയ തിരഞ്ഞെടുപ്പിനൊടുവിൽ മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള പാനൽ അധികാരത്തിലെത്തി. പ്രസിഡന്റായി മനോജ് കുമാർ പിള്ളയും സെക്രട്ടറിയായി അലക്സ് വർഗ്ഗീസും ട്രഷററായി അനീഷ് ജോണും തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ ഭരണസമിതിയിൽ കന്നിയങ്കക്കാരായെത്തിയ അഡ്വ എബി സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റായും വനിതാ വിഭാഗത്തിൽ വൈസ് പ്രസിഡന്റായി ലിറ്റി ജിജോയും ജോയിന്റ് സെക്രട്ടറിമാരായി സാജൻ സത്യനും സെലീന സജീവും തിരഞ്ഞെടുക്കപ്പെട്ടു. മുൻ ദേശീയ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ടിറ്റോ തോമസാണ് ഇക്കുറി ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ തവണ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന റോജിമോൻ വർഗ്ഗീസിനെയാണ് മനോജ് കുമാർ പിള്ള തിരഞ്ഞെടുപ്പിൽ എതിരിട്ടത്. പുതിയ കർമ്മപദ്ധതികളും നൂതന ആശയങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിട്ട മനോജ് കുമാർ പിള്ളക്കും ടീമിനും ജനങ്ങളുടെ പൂർണ്ണ പിന്തുണയാണ് വിവിധ റീജിയനുകളിൽ നിന്ന് ലഭിച്ചത്.

ബിർമിംഗ്ഹാമിലെ എഡിങ്ടൻ സെന്റ് എഡ്‌മണ്ട് ക്യമ്പിയൻ കാത്തലിക് സ്‌കൂളിൽ ഉച്ചയോടെ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷമായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്. നൂറ്റിയൊന്നോളം അസ്സോസിയേഷനുകളിൽ നിന്നായി പ്രതിനിധികളും അഭ്യുദയകാംക്ഷികളുമായി മുന്നൂറോളം പേരാണ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more