1 GBP = 103.12

പൊന്നാനിയില്‍ അന്‍വര്‍, വടകരയില്‍ പി ജയരാജന്‍; 16 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

പൊന്നാനിയില്‍ അന്‍വര്‍, വടകരയില്‍ പി ജയരാജന്‍; 16 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊന്നാനി മണ്ഡലത്തില്‍ പി.വി അന്‍വര്‍ സി.പി.എം സ്ഥാനാര്‍ഥിയാകും.

കാസര്‍കോട് കെ.പി സതീഷ് ചന്ദ്രനും കണ്ണൂരില്‍ പി.കെ ശ്രീമതിയും വടകരയില്‍ പി.ജയരാജനും മത്സരിക്കും. കോഴിക്കോട് എ.പ്രദീപ് കുമാറും മലപ്പുറത്ത് വി.പി സാനുവും പാലക്കാട് എം.ബി രാജേഷും ആലത്തൂരില്‍ പി.കെ ബിജുവും രംഗത്തിറങ്ങും. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജിനേയും ചാലക്കുടിയില്‍ ഇന്നസെന്റിനെയും കോട്ടയത്ത് വി.എന്‍ വാസവനേയും എറണാകുളത്ത് പി.രാജീവിനെയും മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനെ പരീക്ഷിക്കുമ്പോള്‍ ആലപ്പുഴ മണ്ഡലം തിരിച്ച് പിടിക്കാന്‍ എ.എം ആരിഫിനാണ് സി.പി.എം ചുമതല നല്‍കിയിരിക്കുന്നത്. കൊല്ലത്ത് കെ.എന്‍ ബാലഗോപാലും ആറ്റിങ്ങല്‍ എ.സമ്പത്തും പോരിനിറങ്ങും. വയനാട് പി.പി സുനീറും മത്സരിക്കും.

മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും ജനവിധി തേടും. തിരുവനന്തപുരത്ത് സി.ദിവാകരനും തൃശൂര്‍ മണ്ഡലത്തില്‍ രാജാജി മാത്യു തോമസും മത്സരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more