1 GBP = 104.11

യുക്മ യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണിനെ നയിക്കാൻ അശ്വിൻ മാണിയും സജിൻ രവീന്ദ്രനും

യുക്മ യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണിനെ നയിക്കാൻ അശ്വിൻ മാണിയും സജിൻ രവീന്ദ്രനും

യുക്മ ദേശീയ കലാമേളയിലെ ഓവറാൾ ചാമ്പ്യൻ, കലാരംഗത്തെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള അവാർഡുകൾ തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ഏറ്റു വാങ്ങി UK മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ റീജിയനാണ് യോർക്ഷെയർ ആൻഡ് ഹംബർ.

യുക്മയിലെ മികച്ച ഒന്നാമത്തെയും രണ്ടാമത്തെയും അസോസിയേഷനുകളായി ഈ വർഷം തിരഞ്ഞെടുത്തത് യോർക്ഷെയർ റീജിയണിലെ EYCO Hull, SKCA Sheffield എന്നീ അസ്സോസിയേഷനുകളെ ആണ്. Yorkshire & Humber region ദേശീയ കലാമേളയിൽ ഒന്നാമതെത്തിയതും, ഏറ്റവും കൂടുതൽ പോയന്റ് നേടി EYCO Hull ചാമ്പ്യൻ അസോസിയേഷൻ ആയതും യാദൃശ്ചികമല്ല, മറിച്ച് രാഷ്ട്രീയത്തിനും, വ്യക്തികൾക്കും അതീതമായി കൂട്ടായ പ്രയത്നത്തോടെ, അംഗങ്ങളുടെയും അംഗ അസ്സോസിയേഷനുകളുടെയും അഭ്യുന്നതിക്കു വേണ്ടി പ്രവർത്തിച്ചതാണ് ഈ വളർച്ചക്ക് കാരണം.
യുക്മ സ്ഥാപിതമായ വര്ഷം മുതൽ യോർക്ഷെയർ ആൻഡ് ഹംബർ റീജിയൻ നിലവിലുണ്ടെങ്കിലും വിവിധ വിഷമ ഘട്ടങ്ങളെല്ലാം തരണം ചെയ്താണ് ഉന്നതിയിൽ എത്തി നിൽക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വർഗീസ് ഡാനിയൽ, കിരൺ സോളമൻ, ദീപ ജേക്കബ് എന്നിങ്ങനെ പലരുടെയും നിരന്തര ശ്രമഫലമായാണ് റീജിയൻ അത്യുന്നതിയിലേക്ക് കുതിച്ചത്.

റീജിയണിന്റെ വാർഷിക പൊതു യോഗവും തിരഞ്ഞെടുപ്പും വേക്ഫീൽഡിൽ ഉള്ള സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്‌കൂളിൽ വെച്ച് പ്രസിഡണ്ട് ശ്രീ. കിരൺ സോളമന്റെ അധ്യക്ഷതയിൽ ചേർന്നു. ദേശീയ വൈസ് പ്രസിഡന്റ് ഡോ, ദീപ ജേക്കബ് യോഗത്തിൽ സന്നിഹിതയായിരുന്നു. സെക്രട്ടറി ജസ്റ്റിൻ എബ്രഹാം രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകളും, റിപ്പോർട്ടും യോഗം കൈ അടിച്ച് അംഗീകരിച്ചു.

തുടർന്ന് 2019-2021 കാലഘട്ടത്തിലേക്കുള്ള പുതിയ നിർവാഹക സമിതി തിരഞ്ഞെടുപ്പ്  നടന്നു. National Executive member-നെ രഹസ്യ ബാലറ്റിലൂടെയും, ബാക്കി സ്ഥാനങ്ങളിലേക്ക് എതിരില്ലാതെയും ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. Region-ന്റെ പുതിയ സാരഥികൾ ഇവരാണ്

പ്രസിഡന്റ്- അശ്വിൻ മാണി ജെയിംസ്

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശി. Bioinformatics ൽ  എഞ്ചിനീയറിംഗ് ബിരുദം നേടിയ അശ്വിൻ Pharmaceutical ഇൻഡസ്ട്രിയിൽ പ്രൊജക്റ്റ്‌ ഡയറക്ടർ ആയി ജോലി ചെയുന്നു.

UUKMA കലാമേളയിൽ ചാമ്പ്യൻ അസ്സോസിയേഷനായ  EYCO യുടെ സെക്രട്ടറി ആയിരുന്ന അശ്വിൻ വിവിധ കലാ സാംസ്കാരിക പരിപാടികളിലെ നിറ  സാന്നിദ്ധ്യമാണ്. ഗർഷോം ടിവിയിക്കു വേണ്ടി UUKMA നാഷണൽ കലാമേളയും യിലെയും UUKMA ഫാമിലി ഫെസ്റ്റ് ന്റെയും അവതാരകനായിരുന്നു.

നിരവധി ആൽബം പാട്ടുകൾക്ക് വരികൾ തീർത്ത അശ്വിന്റെ ഗാനങ്ങൾ പ്രശസ്തരായ സുജാത മോഹൻ, സച്ചിൻ വാരിയർ, ശ്രേയ ജയ്ദീപ്, വിധു പ്രതാപ് എന്നിവർ ആലപിച്ചിട്ടുണ്ട് കൂടാതെ ഒരു shortfilm തിരക്കഥ എഴുതി അഭിനയിച്ചിട്ടുമുണ്ട്. സ്കൂൾ ജീവതം മുതൽക്കേ കലയെ കൂട്ടുപിടിച്ചു യുവജനോത്സവ വേദികളിൽ നാടകത്തിൽ സജീവമായിരുന്നു അശ്വിൻ.

സെക്രട്ടറി – സജിൻ രവീന്ദ്രൻ

Sheffield Kerala Cultural Association (SKCA) സെക്രട്ടറി, Region ന്റെ Arts Coordinator എന്നീ നിലകളിൽ മുൻപ് പ്രവർത്തിച്ച പരിചയം കൈമുതലായാണ്  റീജിയൻ സെക്രട്ടറി എന്ന സ്ഥാനത്തേക്ക് സജിൻ എത്തിയിരിക്കുന്നത്. 2011-ൽ UUKMA-യുടെ Yorkshire & Humber Region-ലെ ആദ്യ കമ്മിറ്റിയിലും  അംഗമായിരുന്നു. Regional/National കലാമേളകളിൽ നടത്തിപ്പുകാരനായും മത്സരാർഥിയായും സജീവമായി പങ്കെടുക്കുന്നു. കോഴിക്കോട് സ്വദേശി ആണ്.

ട്രെഷറർ – ജേക്കബ് കളപ്പുരക്കൽ

LEMA Leeds പ്രതിനിധീകരിച്ച എത്തിയ ജേക്കബ് ആണ് നിർവാഹക സമിതിയുടെ ട്രെഷറർ. എല്ലാ തെന്നിന്ത്യൻ ഭാഷകളും അനായാസേന കൈകാര്യം ചെയ്‌യുന്ന ജേക്കബ്, Yorkshire-ലെ വിവിധ South Indian കമ്മ്യൂണിറ്റികളെ ചേർത്ത് നടത്തുന്ന ക്രിക്കറ്റ് ലീഗിന്റെ സ്ഥാപകനും നടത്തിപ്പുകാരനും ആണ്. കേരളത്തെ നടുക്കിയ  പ്രളയദുരിതാശ്വാസത്തിനായി ജേക്കബിന്റെ നേതൃത്വത്തിൽ ഒരു വലിയ തുക സ്വരൂപിക്കയും ദുരിതബാധിതർക്ക് നേരിട്ട് എത്തിക്കുകയും ചെയ്തിരുന്നു.

വൈസ് പ്രസിഡന്റ് – ലീനുമോൾ ചാക്കോ

UK മലയാളികകൾക്ക്  സുപരിചിതയായ വ്യക്തി ആണ് ലീനുമോൾ. കുമരകം സ്വദേശിയായ  ലീനുമോൾ ഈ നിർവാഹക സമിതിയിൽ സ്കൻതോർപ് അസോസിയേഷനെ പ്രതിനിധാനം ചെയ്യുന്നു. ക്നാനായ വനിതാ ഫോറത്തിന്റെ നിലവിലെ ദേശീയ സെക്രട്ടറിയും  ആണ്. മുൻപ് സ്കൻതോർപ്  അസോസിയേഷന്റെയും ഹംബർ ക്നാനായ അസോസിയേഷൻറേയും  വിവിധ ഭാരവാഹിത്വങ്ങളും  വഹിച്ചിട്ടുണ്ട്. നല്ല ഒരു ബാഡ്മിന്റൺ കളിക്കാരി ആയ ലീനു, UUKMA റീജിയണൽ ടൂർണമെന്റിൽ ജേതാവായിട്ടുണ്ട്.

 ജോ: സെക്രട്ടറി : ജോയ് ജോസഫ്

Rotherham Kerala Cultural Association-ൽ നിന്നുള്ള UUKMA പ്രതിനിധി ആയ ജോയ് ആണ് Region-ന്റെ ജോയന്റ് സെക്രട്ടറി. കലാമേളകളുടെ സംഘാടനത്തിലും   കൂട്ടായ പ്രയത്നത്തിലും മികവ് തെളിയിച്ച വ്യക്തിയാണ് ജോയ്

 

 

 

 

ജോ: ട്രെഷറർ – ബാബു സെബാസ്ത്യൻ

കഴിഞ്ഞ വർഷത്തെ റീജിണൽ കമ്മറ്റിയിൽ പ്രസിഡന്റിനോട് ചേർന്ന് പ്രവർത്തിച്ച് എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങിയ വ്യക്തിത്വം ആണ് ബാബു. മികച്ച ഒരു സ്പോർട്സ് താരവും, കായിക മേളകളിൽ വ്യക്തിഗത ഇനങ്ങളിൽ സമ്മാനങ്ങളും നേടിയ ബാബു ഈ കമ്മറ്റിക്ക് ഒരു മുതൽ കൂട്ടാവും  എന്നുറപ്പാണ്. കലാമേളകളിൽ നൃത്ത ഇനങ്ങളിൽ സ്ഥിരം വിജയി ആയിരുന്ന ദിവ്യ സെബാസ്റ്റിയൻ മകളാണ്. Keighley അസോസിയേഷനെ പ്രതിനിധീകരിക്കുന്നു.

നാഷണൽ എക്സിക്യൂട്ടീവ് – ജസ്റ്റിൻ  എബ്രഹാം

കഴിഞ്ഞ കമ്മറ്റിയിലെ റീജിണൽ സെക്രട്ടറി ആയിരുന്നു. ഇടുക്കി ജില്ലാ സംഗമത്തിലൂടെയും വിവിധ ബാഡ്മിന്റൺ ടൂര്ണമെന്റുകളിലൂടെയും സുപരിചിതനായ, UK മലയാളികളുടെ ഇടയിൽ പ്രത്യേക പരിചയപ്പെടുത്തലിന്റെ അവശ്യ മില്ലാത്ത വ്യക്തിയാണ് ജസ്റ്റിൻ. Rotherham Kerala Cultural Association നെ പ്രതിനിധീകരിക്കുന്നു.

യൂത് കോർഡിനേറ്റർ : ഷിജോ തോമസ്

Wakefield അസോസിയേഷനിൽ നിന്നുള്ള ഷിജോ, യൂത് കോഓർഡിനേറ്റർ പദവിയിലാണ് ഈ  കമ്മറ്റിയുടെ ഭാഗമായിരിക്കുന്നത്.  കുട്ടികൾക്കും യുവതീ യുവാക്കൾക്കുമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത നടപ്പിലാക്കിയ അനുഭവ സമ്പത്ത് റീജിയണനിലെ  യൂത് പരിപാടികൾക്ക്  കരുത്തേകും.

ആർട്സ് കോർഡിനേറ്റർ : അമ്പിളി രെഞ്ചു

അദ്ധ്യാപികയും നല്ലൊരു നർത്തകിയും ആയ അമ്പിളി ഈ നിർവാഹക സമിതിയിൽ സ്കൻതോർപ് അസോസിയേഷനെ പ്രതിനിധാനം ചെയ്യുന്നു. അമ്പിളിയുടെ സംഘടന  തലത്തിലുള്ള പ്രവൃത്തി പരിചയം റീജിയന്റെ പ്രധാന പരിപാടിയായ കലാമേളക്ക് ഗുണകരമാവും.

സ്പോർട്സ് കോഓർഡിനേറ്റർ : ജോൺ മാർട്ടിൻ

കഴിഞ്ഞ റീജിണൽ കമ്മറ്റിയിൽ ജോയന്റ് സെക്രട്ടറി ആയിരുന്ന ജോൺ ഇത്തവണ റീജിയന്റെ സ്പോർട്സ് കോഓർഡിനേറ്റർ ആണ്. റീജിണൽ കായിക മേള, ക്രിക്കറ് ടൂർണമെന്റ്, ബാഡ്മിന്റൺ ടൂർണമെന്റ് തുടങ്ങി വിവിധ പരിപാടികളുടെ  നടത്തിപ്പ് ജോണിന്റെ നേതൃത്വത്തിൽ നടക്കും. Bradford Malayali Association-നെ പ്രതിനിധീകരിക്കുന്നു.

പ്രവർത്തനോത്സുകരായ ഒരു പറ്റം ആളുകളാണ് കമ്മറ്റിയിൽ ഉള്ളതെന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച് Region മുന്നേറും എന്നും പുതിയ നിർവാഹക സമിതിക്കു വേണ്ടി  പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രസിഡണ്ട് അശ്വിൻ പറഞ്ഞു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more