1 GBP =
breaking news

‘’കുടുംബത്തിന് വേണ്ടെങ്കില്‍ കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ ലേലത്തിന് വയ്ക്കൂ, ആരാധകര്‍ സ്മാരകം പോലെ നോക്കിക്കോളും’’

‘’കുടുംബത്തിന് വേണ്ടെങ്കില്‍ കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ ലേലത്തിന് വയ്ക്കൂ, ആരാധകര്‍ സ്മാരകം പോലെ നോക്കിക്കോളും’’

ഈ ലോകത്ത് നിന്നും വിട പറഞ്ഞെങ്കിലും മലയാളികളുടെ മനസില്‍ ഇന്നും മരിയ്ക്കാത്ത കലാകാരനാണ് കലാഭവന്‍ മണി. വിട പറഞ്ഞിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇന്നും മണിയുടെ ഒരു പാട്ടോ, അഭിനയിച്ച രംഗമോ ഇല്ലാതെ ഒരു ദിവസം കടന്നുപോകാറില്ല. കഷ്ടപ്പാടുകളിലൂടെയാണ് താരം സിനിമയിലെത്തിയതെന്ന് ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്. സിനിമയിലെത്തിയതിന് ശേഷം ആഗ്രഹിച്ചതെല്ലാം അദ്ദേഹം സ്വന്തമാക്കി. വാഹനങ്ങള്‍ ഏറെ ഇഷ്ടമായിരുന്നു മണിക്ക്. പൊടി പിടിച്ചു കിടന്ന അദ്ദേഹത്തിന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ഓട്ടോ ഒരു ആരാധകന്‍ വൃത്തിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണിയുടെ വാഹനങ്ങളെക്കുറിച്ചുള്ള ഒരു ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കില്‍ കിടക്കുന്ന വാഹനങ്ങള്‍ ലേലത്തില്‍ വയ്ക്കൂ എന്നാണ് ആരാധിക ആവശ്യപ്പെടുന്നത്. അങ്ങിനെയാണെങ്കില്‍ ആരാധകര്‍ അത് വാങ്ങുമെന്നും അദ്ദേഹത്തിന്റെ സ്മാരകം പോലെ അവർ അത് നോക്കിക്കൊള്ളുമെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

“മണിച്ചേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വർഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓർമകൾ നമ്മെ തേടി എത്താറുണ്ട്.അതാകും മണിച്ചേട്ടൻ ഇപ്പോളില്ല എന്ന തോന്നൽ നമ്മളിൽ ഇല്ലാതായത് . ഒന്നുമില്ലായ്മയിൽനിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികൾക്കും അറിയാം..അയാൾ ഒരായുസിൽ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങൾ ഈ അടുത്ത് കാണുകയുണ്ടായി.ഈ ചിത്രങ്ങൾ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉള്ളവയാണ്.ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ.എന്നാൽ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങൾ മിക്കതും പൂർണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാൻ കഴിഞ്ഞു. ഈ വാഹങ്ങൾ മണിച്ചേട്ടന്റെ കുടുംബത്തിന് വേണ്ടങ്കിൽ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരാധകർ അത് വാങ്ങിക്കോളും.ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവർ അത് നോക്കിക്കൊള്ളും ..ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന .ഇന്ന് ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോന്നി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more