1 GBP = 103.12

ഇടുക്കി ജില്ലാ സംഗമം ന്യൂ ഇയറിനോടനുബന്ധിച്ച് നടത്തിയ ചാരിറ്റിയിൽ ലഭിച്ചത് £8255

ഇടുക്കി ജില്ലാ സംഗമം ന്യൂ ഇയറിനോടനുബന്ധിച്ച് നടത്തിയ  ചാരിറ്റിയിൽ ലഭിച്ചത് £8255
ഇടുക്കി ജില്ലാ സംഗമം ന്യൂ ഇയ്യറിനോടനുബന്ധിച്ച് നടത്തിയ
ചാരിറ്റി കളക്ഷനിൽ  £ 6005 ലഭിച്ചു. ഈ തുക തൊടുപുഴ, മങ്ങാട്ടുകവലിയിൽ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും പിന്നെ മേരികുളത്തുള്ള അശ്വിനും ആയി നല്കുകയാണ്.
ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരൻ അശ്വിൻ താമസിക്കുന്നത് ടാർപോളിൻ കെട്ടിയ ഒരു കുടിലിലാണ്. അശ്വിന്റ പിതാവിന് സ്വന്തമായി പത്ത് സെന്റ് സ്ഥലം ഉണ്ടങ്കിലും, പട്ടയമില്ലാത്തതിനാൽ സർക്കാർ സഹായം ലഭിക്കുകയില്ല. ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് – ന്യൂ ഇയ്യർ ചാരിറ്റി വഴി ഇവർക്ക് രണ്ട് പേർക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ പോകുകയാണ് ഈ തുക രണ്ട് കുടുംബങ്ങൾക്കായി വീതിച്ചു നല്കും. കുഞ്ഞ് അശ്വിന് ഇടുക്കി ജില്ലാ സംഗമം വീട് നിർമ്മിച്ച് നല്കുകയും ചെയ്യും …
മഹാ പ്രളയത്തിൽ നമ്മുടെ കേരളം മുങ്ങിയപ്പോൾ, ഇടുക്കി ജില്ലാ സംഗമത്തിനൊപ്പം യുകെയിൽലുള്ള നിരവധി നന്മ നിറഞ്ഞ മനസ്സുകൾ സഹായിച്ചപ്പോൾ രണ്ട് ദിവസം കൊണ്ട് ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രളയസഹായനിധിയിലേക്ക് ലഭിച്ചത് 2250 പൗണ്ടാണ്. അതിൽ 500 പൗണ്ട് നോർത്താംബറ്റൺ മലയാളി അസോസിയേഷൻ നല്കി സഹായിച്ചു. രണ്ട്ലക്ഷത്തി അയ്യായിരം രൂപാ ജില്ലയുടെ പലയിടത്തായി പൂർണ്ണമായും വീടുകൾ നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങൾക്ക് നല്കി.
ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളിൽ സഹായിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും പ്രത്യകമായ് ജെന്മനാടിനോടുള്ള സ്നേഹം നിലനിർത്തി ഈ ചാരിറ്റി വൻ വിജയമാക്കിയ മുഴുവൻ ഇടുക്കിജില്ലക്കാരോടും, നമ്മുടെ നാട്ടിൽ കഷ്ട്ത അനുഭവിക്കുന്ന വ്യക്തികൾക്കോ, പ്രസ്ഥാനങ്ങൾക്കോ തങ്ങളാൽ കഴിയും വിധം ചെറു സഹായങ്ങൾ ചെയ്യാൻ കഴിയുന്നതിൽ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്നേഹികൾക്കും. ഞങ്ങളുടെ ചാരിറ്റിയിൽ പങ്ക് ചേർന്ന മറ്റുള്ള ജില്ലകാരെയും, ഈ ചാരിറ്റി പ്രവർത്തനങ്ങളിൽ
ഒരുമിച്ച് പ്രവർത്തിച്ച മുഴുവൻ സംഗമം കമ്മറ്റികാരെയും, എല്ലാ
പ്രവർത്തവകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നൂ.
പലതുള്ളി പെരുവെള്ളം എന്ന പഴം ചൊല്ലുപോലെ നിങ്ങൾ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വെക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും.
ഈ ചാരിറ്റി കളക്ഷനികളിൽ പങ്കാളികളായ മുഴുവൻ വെക്തികളെയും ഒരിക്കൽ കൂടി ഇടുക്കിജില്ലാ സംഗമംകമ്മറ്റി നന്ദിയോടെ ഓർക്കുന്നു..
ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ഒരോരുത്തരുടെയും അത്മാർത്ഥമായ സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നൂ.
എട്ടാമത് ഇടുക്കി ജില്ലാ സംഗമം മെയ് നാലിന് ബർമ്മിംഗ്ഹാമിൽ വച്ച് നടത്തപ്പെടുന്നു നിങ്ങൾ ഏവരെയും ഈ സ്നേഹ കൂട്ടായ്മലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more