1 GBP =
breaking news

അഭിപ്രായം പറയുന്നവരൊക്കെ രാജ്യ ദ്രോഹികളാകുമോ? – കാരൂർ സോമൻ

അഭിപ്രായം പറയുന്നവരൊക്കെ രാജ്യ ദ്രോഹികളാകുമോ? –  കാരൂർ സോമൻ
വിങ് കമാൻഡർ അഭിനന്ദന് അഭിനന്ദനങ്ങൾ ഒപ്പം ഇന്ത്യൻ സൈന്യത്തിനും.
കാറൽ മാക്സ് മതം കറുപ്പാണ് എന്നും സാഹിത്യകാരൻ പൊൻകുന്നം വർക്കി  മത പുരോഹിതരെ കരി വാരി തേക്കുന്നു എന്ന് പറഞ്ഞപ്പോൾ അതിന്  കൊടുത്ത മറുപടി “ആ കരി ഞാൻ തേച്ചതല്ല. അതവരുടെ മുഖത്തുള്ളതാണ്”. ഇപ്പോൾ നടക്കുന്ന ഇൻഡോ-പാക് ഏറ്റുമുട്ടലുകൾ കാണുമ്പൊൾ ഇതാണ് ഓർമ്മ വരുന്നത്.  തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി പൊൻകുന്നം വർക്കിയിൽ ചാർത്തിയ കുറ്റം  ജനങ്ങളെ വർഗ്ഗ സമരത്തിന് പ്രരിപ്പിക്കുന്നു എന്നതായിരിന്നു. വർക്കിയെ  ജയിലിൽ അടച്ചു. അതുപോലെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മറ്റ് ഏതെങ്കിലും സാഹിത്യകാരന്മാർ, അഭിപ്രായം പറയുന്നവർ വർക്കിയെപോലെ ജയിലിൽ പോകേണ്ടിവരുമോ? സർഗ്ഗപ്രതിഭയുള്ള എഴുത്തുകാർ മാളത്തിൽ ഒളിക്കുന്നവരല്ല.
ഹിറ്റ്ലറും സ്റ്റാലിനും മതത്തിൻ്റെ പേരിൽ ധാരാളം പാവങ്ങളെ കൊന്നൊടുക്കിയതുപോലെ പാകിസ്താൻ്റെ ചരിത്രത്താളുകളിൽ ധാരാളം ക്രിസ്തിയാനികളെ കൊന്നൊടുക്കിയിട്ടുണ്ട്. ആ ഒരു മത ഭ്രാന്ത് അല്ലെങ്കിൽ ആ കരി അവരുടെ മുഖത്തുള്ളത് ഇന്ത്യയിലെ ഹിന്ദുക്കളോടും അവർ വെച്ചുപുലർത്തുണ്ട്.  ആ സോക്കേട് ഇന്നു തുടങ്ങിയതല്ല. ഇന്ത്യ-പാക് വിഭജനം മുതലേ നമ്മൾ കണ്ടതാണ്.  ഈ മത മനോരോഗികൾ  ഭരണത്തിലായാൽ മറ്റുള്ളവരുടെ മേൽ എന്തും അടിച്ചേൽപ്പിക്കുക, തീപ്പൊരി പ്രസംഗങ്ങൾ നടത്തുക, തെറ്റിധരിപ്പിക്കുക, എന്തും അസഹിഷ്ണതയോട് കാണുക, ഭിന്നിപ്പിച്ചു് ഭരിക്കുക ഇതൊക്കെ  അവരുടെ സ്വഭാവവിശേഷങ്ങളാണ്. നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്ന ഈ കുട്ടർക്ക് പാകിസ്ഥാനിൽ പട്ടാള൦ മാത്രമല്ല മത പൗരോഹിത്യവും കൂട്ടിനുണ്ട്.  ഓരൊരൊ സാമ്പ്രജ്യങ്ങൾ മനുഷ്യരെ കൊന്നൊടുക്കി അധികാരം നിലനിർത്തിയതുപോലെ ഇന്നുള്ള രാഷ്ട്രീയ പാർട്ടികൾ ഓരോരോ കൃത്രിമ പദ്ധതികൾ തയ്യാറാക്കി അധികാരം നിലനിർത്താൻ ശ്രമിക്കുന്നു. ചെപ്പടി വിദ്യക്കാരൻ അമ്പലം വീഴുങ്ങുന്ന  ഒരവസ്ഥ. ഇതൊക്കെ വിദ്യാസമ്പന്നരല്ലാത്ത, ദരിദ്ര രാജ്യങ്ങളിൽ നടക്കുന്ന ഒരു കാഴ്ചയാണ്.
ഇന്ത്യ ആര് ഭരിച്ചാലും ഇന്ത്യകാരൻ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനമായും കടന്നു വരുന്നത് ഇന്ത്യൻ പട്ടാളം, കാഷ്മീരി ജനത സുരക്ഷിതരാണോ എന്നുള്ളതാണ്. എന്തുകൊണ്ട് ഒരു കാഷ്മീരി പൗരൻ സ്വന്തം പട്ടാളക്കാരെ കൊന്നൊടുക്കാൻ ഒരു ചാവേറായി വന്നു? അവിടെ തീവ്രവാദം വളര്ത്തുന്നത് ആരാണ്? അവരുടെ മുറിവുകളുണക്കാൻ നമ്മൾ എന്ത് ചെയ്തു? എന്തുകൊണ്ടാണ് നമ്മുടെ കാവൽ ഭടന്മാർ ശത്രു ശക്തികളാൽ ജീവൻ വെടിയുന്നത്?  ആരാണ് യുദ്ധ ഭീതി പരത്തുന്നത്? ആരാണ് ഈ രക്തച്ചൊരിച്ചിലിനെ രാഷ്ട്രീയവത്കരിക്കുന്നത്? പുൽവാമ ആക്രമണത്തിൽ 40 ജീവൻ രക്തത്തിൽ പിടഞ്ഞു മരിച്ചു. എത്രയോ  മാതാപിതാക്കൾ, ഭാര്യമാർ, മക്കൾ കണ്ണീർ വാർക്കുന്നു. ഇതുപോലെ ചെറുതും വലുതുമായ എത്രയെത്ര സംഭവങ്ങൾ നമ്മുടെ അതിർത്തികളിൽ നടക്കുന്നു. എന്തുകൊണ്ടാണിത് തുടരുന്നത്? ആരാണ് ഇതിനുത്തരവാദികൾ? പുൽവാമ സംഭവത്തിൻ്റെ വിശദംശങ്ങൾ ഒരാൾ ചോദിച്ചാൽ അതെങ്ങനെ രാജ്യദ്രോഹമാകും? ഇറാക്ക് യുദ്ധ കാലത്തു ഞാൻ സൗദിയിലുണ്ടായിരുന്നു. എല്ല ദിവസവും സായം സന്ധ്യകളിൽ ബ്രിട്ടീഷ്-അമേരിക്കൻ സൈനിക മേധാവികൾ അന്നന്നു നടക്കുന്ന  സംഭവവികാസങ്ങളെ മധ്യമങ്ങളുടെ, ജനങ്ങളുടെ മുന്നിൽ വിശദികരിക്കുമായിരിന്നു. അപ്പോഴു൦ മധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിന്നു. ഇതൊക്കെ വിശദികരിക്കാൻ ഉത്തരവാദിത്വമുള്ളവർ മുന്നോട്ടു വന്നില്ലെങ്കിൽ ഒരു പൗരന് ഇതൊക്കെ അറിയാൻ, ചോദിക്കാൻ അവകാശമില്ലേ? പാകിസ്ഥാൻ നടത്തുന്ന സൈനിക നീക്കത്തിന് മുന്നിൽ എത്ര നാൾ ഇന്ത്യ മൗനിയായി തുടരും?
ലോകത്തു് ഏറ്റവും കൂടുതൽ നുണ ഉല്പാദിപ്പിക്കുന്ന രാജ്യ൦ മാത്രമല്ല ഏറ്റവും കൂടുതൽ ചാവേറുകളെ ഉല്പാദിപ്പിക്കുന്ന രാജ്യ൦ കൂടിയാണ്
പാകിസ്ഥാൻ. അവരുടെ ചാവേറുകൾ ലോകത്തു എല്ലായിടവുമുണ്ട്. അവർക്ക് ലഭിക്കുന്ന പ്രതിഫലമാകട്ടെ ലക്ഷകണക്കിന് ഡോളറാണ്. ഈ ചാവേറുകളെ, തീവ്രവാദികളെ ഉത്പാദിപ്പതിക്കുന്ന ഫാക്ടറികളാണ് പാകിസ്ഥാൻ കാഷ്മീരിലുള്ളത്. ഇവർക് സാമ്പത്തിക സഹായം നൽകുന്നത് സൗദി അറേബ്യയ്ടക്കമുള്ള ചില ഗൾഫ് രാജ്യങ്ങളാണ്. ഈ കൂട്ടരാണ് വെള്ളരി പ്രാവുകളായി ഇന്ത്യയുടെ മുന്നിൽ പ്രത്യക്ഷപെടുന്നത്. അവർ ഭരണകൂടത്തിന് പണം കൊടുക്കുന്നത് ആതുര- സേവന -മത പഠനം എന്ന പേരിലെങ്കിലും ആ പണം അവരുടെ അറിവോടെ അല്ലെങ്കിൽ അറിവില്ലാതെ ചെന്നത്തുന്നത് ഈ മത ഭ്രാന്തന്മാരുടെ കൈകളിലാണ്. പെട്രോൾ ഉത്പന്നങ്ങൾ വഴി ഗൾഫിൽ സമ്പത്തുണ്ടായ കാലം മുതലാണ് പാകിസ്ഥാനിൽ ചാവേർ ഫാക്ടറികൾ വളർന്നത്. ഒസാമ ബിൽ ലാദൻ അഫ്ഗാനിസ്ഥാനിൽ നിന്നും ഒളുവിൽ പോയ സമയം അമേരിക്കൻ പ്രസിഡണ്ട് ജോർജ് ബുഷിന് ഞാനൊരു കത്തയച്ചു. ഈ മത ഭ്രാന്തൻ പാകിസ്ഥാനിലുണ്ടെന്ന്. അത് അദ്ദേഹത്തിന് കിട്ടിയോ ഇല്ലയോ എന്നത് എനിക്കറിയില്ല. പാകിസ്ഥാൻ മതതീവ്രവാദികളുടെ കോട്ടയും ഒളിസങ്കേതവുമെന്ന് ഇതിൽ കൂടുതൽ തെളിവ് വേണ്ട.
കാർഗിൽ യുദ്ധത്തിന് ശേഷം നമ്മുടെ വിദേശ നയം വിജയമോ പരാജയമോ എന്നത് അഗാധമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അമേരിക്ക ഒപ്പം എന്നത് മിഥ്യയാണ്. പാകിസ്താനിലെ ഭികര ഫാക്ടറികൾ പ്രവർത്തിക്കുന്നതുപോലെ ലോകത്തു് ഏറ്റവും കൂടുതൽ നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്ന യുദ്ധ ഫാക്ടറികളുള്ളതും അമേരിക്കയിലാണ്. ഈ ഫാക്ടറികളുള്ളവർക്  യുദ്ധ൦
അനിവാര്യമാണ്. ഏത് രാജ്യം യുദ്ധ൦ ചെയ്താലും അവരുടെ യുദ്ധ൦ നീതിയാണ്. അത് അനീതിയല്ല. ചുടുചോരയുടെ, മരണത്തിൻ്റെ മണം, മുഖം അരമനകളിലിരിക്കുന്ന യുദ്ധക്കൊതിയന്മാർ ഓർക്കാറില്ല. മനുഷ്യക്കോല നടത്തുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ബ്രിട്ടനും അമേരിക്കയും ശ്രമിച്ചാൽ തീർച്ചയായും ഭൂമിയിൽ സമാധാനമുണ്ടാകും. അതുപോലെ ചൈന ശ്രമിച്ചാൽ പാകിസ്താനെ വരച്ച വരയിൽ നിർത്താൻ സാധിക്കും.  ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ ചൈനയുമായി കൂടുതൽ ശക്തിയാർജിക്കേണ്ടിയിരിക്കുന്നു.  അതിനാണ് ഇന്ത്യ മുൻകൈ എടുക്കേണ്ടത്. ഇന്ത്യ ഭികരരുടെ താവളമല്ല തകർക്കേണ്ടത് മറിച്ചു് അവരുടെ തലയാണ്. അതിനുള്ള തന്ത്രങ്ങളും പോരാട്ടവുമാണ് നടത്തേണ്ടത് അല്ലാതെ മിസ്സയിലും ബോംബുമല്ല.  ആഗോള മനസാക്ഷിയെക്കാൾ, വോട്ടിന്റ വലുപ്പത്തേക്കാൾ ഭാരതിയെൻ്റെ, പട്ടാളക്കാരൻ്റെ  മനസ്സാണ് ഭരണകർത്താക്കൾ തിരിച്ചറിയേണ്ടത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more