1 GBP = 104.18

ഐക്യത്തിന്റെയും ഒരുമയുടെയും തേരിലേറി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവ നേതൃത്വം; ബാബു മങ്കുഴിയിൽ പ്രസിഡണ്ട് സിബി ജോസഫ് സെക്രട്ടറി

ഐക്യത്തിന്റെയും ഒരുമയുടെയും തേരിലേറി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവ നേതൃത്വം; ബാബു മങ്കുഴിയിൽ പ്രസിഡണ്ട് സിബി ജോസഫ് സെക്രട്ടറി
റജി നന്തികാട്ട്  ( പി. ആർ. ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )
യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന് പുതിയ ഭരണസമിതി നിലവിൽ വന്നു. 2019 മാർച്ച് 2 ആം തീയതി  ശനിയാഴ്ച ബാസിൽഡൺ  ദി ജെയിംസ് ഹോൺസ്‌ബി  സ്കൂളിൽ നടന്ന പൊതുയോഗമാണ് പുതിയ നേതൃത്വ നിരയെ തിരഞ്ഞെടുത്തത്. ഉച്ചകഴിഞ്ഞു 12 . 30  ന്  റീജിയൻ പ്രസിഡന്റ് ബാബു മങ്കുഴിലിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോജോ തെരുവൻ തന്റെ  സ്വാഗത പ്രസംഗത്തിൽ  യുക്മയെ ജീവന് തുല്യം സ്നേഹിച്ച മുൻ പ്രസിഡണ്ട് രഞ്ജിത്കുമാറിനെ സ്മരിച്ചതും അദ്ദേഹത്തിന്റെ ഓർമ്മക്കായി വേദിയിൽ ഒരു ഇരിപ്പിടം ഒഴിച്ചിട്ടത് പരാമർശിച്ചതും   ഇന്നും എത്രമാത്രം രഞ്ജിത്കുമാറിനെ സ്നേഹിക്കുന്നു എന്നതിന് തെളിവായി. ബാബു മങ്കുഴിയിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിൽ ഒരു വർഷത്തിൽ കൂടുതൽ പ്രസിഡണ്ട് ആയിരുന്ന രഞ്ജിത് കുമാറിന്റ മരണത്തെ തുടർന്ന് താൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്ന കാര്യം സൂചിപ്പിക്കുകയും രഞ്ജിത്കുമാറിന്റെ യുക്മയോടുള്ള സ്നേഹവും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോയ പ്രവർത്തന രീതിയുമാണ് താനും പിന്തുടരാൻ ശ്രമിച്ചതെന്നും  സൂചിപ്പിച്ചു.
പിന്നീട് കഴിഞ്ഞ ദിവസം അമ്പതാം ജന്മദിനംആഘോഷിച്ച  ഈസ്റ്റ് ആംഗ്ലിയ റീജിയൻ നേതാക്കളിൽ പ്രധാനിയും യുക്മ മുൻ നാഷണൽ  പ്രസിഡന്റും ആയിരുന്ന  അസിച്ചേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന  ഫ്രാൻസിസ് കവളക്കാട്ടിലിനോടുള്ള സ്നേഹസൂചകമായി കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. സെക്രെട്ടറി ജോജോ തെരുവൻ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റിയുടെ ശ്രദ്ധയിൽ പെടുത്തേണ്ട ചില കാര്യങ്ങൾ ചില അംഗങ്ങൾ ആവശ്യപ്പെട്ടത് അടുത്ത കമ്മറ്റി പരിഗണിക്കും എന്ന തീരുമാനത്തോടെ ഏകകണ്ഠമായി റിപ്പോർട്ട് പാസാസാക്കപ്പെട്ടു.
ട്രെഷറർ ഷാജി വറുഗീസ്  അവതരിപ്പിച്ച വരവ് ചിലവു കണക്കുകളുടെ റിപ്പോർട്ട് സഭ ഏകകണ്ഠമായി പാസാക്കി.    ജിജി നട്ടാശ്ശേരിയേയും ജോസഫ് ജെയിംസിനെയും      പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ വരണാധികാരികളായി തിരഞ്ഞെടുത്തു. ഷാജിയുടെ വർഗീസിന്റെ  നന്ദി പ്രകാശനത്തിന് ശേഷം നിലവിലെ കമ്മറ്റിയെ പിരിച്ചുവിട്ടതായി അറിയിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്ക് യോഗം കടന്നു.
ജിജി നട്ടാശ്ശേരിയും ജോസഫ് ജെയിംസ്  വരണാധികാരികളായ യോഗം പ്രസിഡന്റായി ബാബു മങ്കുഴിയിലിനേയും (ഇപ്‌സ് വിച്ച്) സെക്രെട്ടറി ആയി സിബി ജോസഫ് ( ബാസിൽഡൺ ), ട്രെഷറർ ആയി അജു ജേക്കബ് (നോർവിച്ച് ) എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.  മറ്റു ഭാരവാഹികളായി   സോണി ജോർജ്ജ് ( കേംബ്രിഡ്ജ് ) വൈസ് പ്രസിഡന്റ് ,  ബിജീഷ്  ചാത്തോത് ( ലുട്ടൻ ) ജോയിന്റ് സെക്രെട്ടറി , മനോജ് ജോസഫ്  ( ഹണ്ടിങ്ടൺ ) ജോയിന്റ് ട്രെഷറർ , സിനേഷ് ഗോപുരത്തിങ്കൽ ( നോർവിച്ച്) ആർട്സ് കോർഡിനേറ്റർ, സാജൻ മാത്യു പടിക്കമാലിൽ ( ഈസ്റ്റ് ലണ്ടൻ) സ്പോർട്സ്  കോർഡിനേറ്റർ, ജെയ്സൺ ചാക്കോച്ചൻ ( സൗത്ത് എൻഡ് ) ചാരിറ്റി  കോർഡിനേറ്റർ, ജിനീഷ് ലൂക്ക(  ഇപ്‌സ് വിച്ച് ) യൂത്ത് കോർഡിനേറ്റർ, റജി നന്തികാട്ട് (എൻഫീൽഡ് ) പി. ആർ. ഒ.  എന്നിവരെയും  ഏകകണ്ഠമായി തിരഞ്ഞെടുത്തു.
ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വളർച്ചയിൽ കഴിഞ്ഞ പത്തു വർഷവും മുന്നിൽ നിന്ന് നയിച്ച കുഞ്ഞുമോൻ ജോബിന്റെ അനുഭവപരിചയം പുതിയ കമ്മറ്റിക്കും പ്രയോജനപ്പെടുവാൻ അദ്ദേഹത്തെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ രക്ഷാധികാരിയാക്കാൻ തീരുമാനിച്ചു.
യുക്മയുടെ നാഷണൽ കമ്മറ്റി മെമ്പർ സ്ഥാനത്തേക്ക് ജോജോ തെരുവന്റ പേരും എബ്രഹാം ജോസ് പൊന്നുംപുരയിടത്തിന്റെ പേരും പൊതുയോഗത്തിൽ നിർദേശിച്ചത് കൊണ്ട്  ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുക്കുന്നതിന് യോഗം തീരുമാനിച്ചു. വോട്ടിംഗിൽ ജോജോ തെരുവൻ നാഷ്ണൽ കമ്മറ്റി മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡണ്ട് ആയി സ്ഥാനമേറ്റ  ബാബു മങ്കുഴിയിൽ നല്ലൊരു സംഘാടകനും വർഷങ്ങളായി  യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുൻ നിര നേതാക്കളിൽ ഒരാളും ആണ്. കഴിഞ്ഞ കമ്മറ്റിയിൽ പ്രസിഡണ്ട് ആയിരുന്ന രഞ്ജിത്കുമാറിന്റെ മരണത്തെ തുടർന്ന് വൈസ് പ്രസിഡണ്ട് ആയിരുന്ന   ബാബു മങ്കുഴിയിൽ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പട്ടിരുന്നു.
സെക്രട്ടറി സിബി ജോസഫ് ഇടുക്കി ജില്ലാ സ്വദേശിയാണ്. രാഷ്ട്രീയത്തിലും സാമൂഹ്യപ്രവർത്തനങ്ങളിലും വളരെ സജീവമായി പ്രവർത്തിച്ചിരുന്ന സിബി ബാസിൽഡൺ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ട് ആയിരുന്നു. സിബി നേതൃത്വംകൊടുത്ത കമ്മറ്റിയുടെ കാലത്ത്  2013 ൽ ബാസിൽഡൺ മലയാളി അസോസിയേഷൻ  നാഷണൽ ചാമ്പ്യൻ അസ്സോസിയേഷനായും  2014 ൽ യുകെയിലെ ബെസ്റ്റ് അസ്സോസിയേഷനായും തിരഞ്ഞെടുക്കപ്പെട്ടു.
ട്രെഷറർ അജു ജേക്കബ്  നോർവിച്ച്  അസോസിയേഷൻ ഫോർ മലയാളീസ്   (NAM) ന്റെ സംഘാടകരിൽ പ്രധാനിയും സാമൂഹ്യ പ്രവത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ്. യുക്മ  കലാമേളകളടക്കം  വൻ പ്രോഗ്രാമുകളിൽ സ്വാദിഷ്ടമായ  ഭക്ഷണം വിതരണം  ചെയ്യുന്ന  A  J കാറ്ററിംഗ് എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് അജു ജേക്കബ്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഒത്തൊരുമയുടെയും  ഐക്യത്തിന്റെയും  തെളിവായിരുന്നു തികച്ചും മാന്യവും അച്ചടക്കത്തോടെയും നടന്ന പൊതുയോഗവും തിരഞ്ഞെടുപ്പ് പ്രക്രിയകളും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more