1 GBP = 103.33

വൈദികർക്കായുള്ള ദിവ്യകാരുണ്യ ആരാധന നാളെ മുതൽ ആഷ്‌ഫോഡിൽ

വൈദികർക്കായുള്ള ദിവ്യകാരുണ്യ ആരാധന നാളെ മുതൽ ആഷ്‌ഫോഡിൽ

ബാബു ജോസഫ്

കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമർപ്പിച്ചുകൊണ്ട് 2018 നവംബർ മുതൽ ഒരുവർഷത്തേക്ക്‌ യുകെ യിൽ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന നാളെ മാർച്ച് 4 മുതൽ 8 വരെ ആഷ്‌ഫോഡിൽ നടക്കും.തിങ്കൾ മുതൽ വ്യാഴം വരെ വൈകിട്ടും വെള്ളി രാവിലെ 10.30 മുതൽ രാത്രി 9 വരെയുമാണ് ആരാധന നടക്കുക.

കർത്താവിന്റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ഉടനീളം വിവിധ സ്ഥലങ്ങളിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയർത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയ്‌ക്ക്‌ ഫാ.സേവ്യർ ഖാൻ വട്ടായിൽ ,ഫാ.സോജി ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രീസ് അഭിവന്ദ്യ മാർ.ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുമായി ഒരുമിച്ചുകൊണ്ടാണ് ഈ പ്രാർത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായ പൂർണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാൽ വളർത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാർത്ഥനയുടെയും ആദ്യഘട്ടം നവംബറിൽ ബർമിങ്ഹാമിലെ സെന്റ് ജെറാർഡ് കാത്തലിക് ചർച്ചിൽ നടന്നു.വിവിധ സ്ഥലങ്ങളിൽ മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്നി മിനിസ്ട്രീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകൾ യഥാസമയം രൂപത കേന്ദ്രങ്ങളിൽനിന്നും അറിയിക്കുന്നതാണ്.

യുകെയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആരാധനയിൽ സംബന്ധിച്ച് വൈദികർക്കായി പ്രാർത്ഥിക്കാൻ അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തിൽ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു.

അഡ്രസ്സ് ;
St. SIMON STOCK CHURCH
ASHFORD
Brookfield Road
TN23 4EU.
കൂടുതൽ വിവരങ്ങൾക്ക്
ടോമി ചെമ്പോട്ടിക്കൽ ‭07737 935424‬.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more