1 GBP = 104.21
breaking news

ഭീകരാക്രമണങ്ങളുടെ പേരില്‍ മോദി പരാജയങ്ങള്‍ മറച്ചുപിടിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി

ഭീകരാക്രമണങ്ങളുടെ പേരില്‍ മോദി പരാജയങ്ങള്‍ മറച്ചുപിടിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി

ഭീകരാക്രമണങ്ങളുടെ പേരില്‍ മോദി പരാജയങ്ങള്‍ മറച്ചുപിടിക്കുകയാണെന്ന ആരോപണവുമായി ബി.എസ്.പി നേതാവ് മായാവതി. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിയും അഖിലേഷ് യാദവിന്റെ എസ്.പിയും യോജിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ഭാഗമായി തന്ത്രങ്ങള്‍ മെനയുന്നതിനുള്ള മുതിര്‍ന്ന നേതാക്കന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മായാവതി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജമ്മു കശ്മീരിലെ ഭീകരാക്രമണമാണ് രാജ്യത്തിന്റെ സങ്കടവും ചര്‍ച്ചാ വിഷയവും. ബി.ജെ.പിയും പ്രധാനമായി മോദിയും അവരുടെ പരാജയങ്ങളും കഴിവുകേടും ഇതിലൂടെ മറച്ചുവെക്കുകയാണ്, പക്ഷേ ഇന്ത്യയിലെ ജനങ്ങളോട് ഒന്നും മറച്ചുവെക്കാനാവില്ല’; മായാവതി പറഞ്ഞു.

പ്രധാനമന്ത്രി മോദിയെയും ബി.ജെ.പിയെയും രൂക്ഷമായ ഭാഷയിലാണ് മായാവതി യോഗത്തില്‍ കുറ്റപ്പെടുത്തിയത്. മോദി രാജ്യത്തിന്റെ വികാരങ്ങളെ വഞ്ചിക്കുകയാണെന്നും ഇന്ത്യ-പാക്ക് പ്രശ്ന സമയത്ത് മോദി ഒരു കോടി ബി.ജെ.പി പ്രവര്‍ത്തകരോട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നെന്നും മായാവതി ആരോപിച്ചു. രാജ്യം യുദ്ധസമാനമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം സംസാരിക്കുകയായിരുന്നെന്നും രാജ്യസുരക്ഷക്ക് വേണ്ട ഒന്നും തന്നെ ചെയ്തില്ലെന്നും മായാവതി പറയുന്നു.

45 ദിവസത്തെ ഇടവേളക്ക് ശേഷമാണ് മായാവതി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ലക്നൌവില്‍ എത്തുന്നത്. ബി.എസ്.പി ഇത് വരെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചില്ലെങ്കിലും പ്രചരണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 38 എണ്ണത്തില്‍ ബി.എസ്.പിയും 37 സീറ്റുകളില്‍ എസ്.പിയും മല്‍സരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more