1 GBP = 104.00

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. രണ്ട് സിആര്‍പിഎഫ് ജവാന്‍, ഒരു സൈനികന്‍, രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

നിയന്ത്രണരേഖയിലെ പാക് ഷെല്ലിംഗില്‍ മൂന്ന് ഗ്രാമീണരും കൊല്ലപ്പെട്ടിട്ടുണ്ട്.വ്യാഴാഴ്ച്ച വൈകിട്ട് കുപ്വാര മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ ഒഴിഞ്ഞ വീട്ടില്‍ നിന്നും തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭാകരര്‍ കൊല്ലപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് അതിര്‍ത്തി മേഖലകളില്‍ പാകിസ്താന്‍ പ്രകോപനം ഉണ്ടാക്കുകയാണ്. നൗഷേര, മെമന്ദാര്‍, പൂഞ്ച്, കൃഷ്ണഘാട്ടി എന്നീ അതിര്‍ത്തി മേഖലകളില്‍ പാക് സൈനികര്‍ വെടിയുതിര്‍ത്തു. ഇവിടെ സംഘര്‍ഷം ശക്തമായി തന്നെ നിലനില്‍ക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more