1 GBP = 104.18

ഷെറിൻ മാത്യൂസിന്റെ കൊലപാതകം; വളർത്തമ്മ സിനിയെ കുറ്റവിമുക്തയാക്കി

ഷെറിൻ മാത്യൂസിന്റെ കൊലപാതകം; വളർത്തമ്മ സിനിയെ കുറ്റവിമുക്തയാക്കി

ഡാളസ്​: യു.എസിലെ ഡള്ളാസിൽ മൂന്ന്​ വയസുകാരി ഷെറിൻ മാത്യൂസി​​െൻറ കൊലപാതക കേസുമായി ബന്ധപ്പെട്ട്​ വളർത്തമ്മ സിനി മാത്യൂസിനെ കുറ്റവിമുക്​തയാക്കി. തെളിവുകളുടെ അഭാവത്തിലാണ്​ വളർത്തമ്മയെ കുറ്റവിമുക്​തയാക്കിയിരിക്കുന്നത്​. ഡള്ളാസ്​ ജില്ലാ അറ്റോണി ഒാഫീസാണ്​ സിനിയെ വെറുതെ വിട്ടത്​. തുടർന്ന്​ സിനി ജയിൽ മോചിതയായി. എന്നാൽ, കേസിലെ മറ്റൊരു പ്രതിയായ സിനിയുടെ ഭർത്താവ്​ വെസ്​ലി മാത്യൂസ്​ വിചാരണ നേരിടണം.

2017 ഒക്​ടോബറിലാണ്​ കേസിനാസ്​പദമായ സംഭവമുണ്ടായത്​. റിച്ചഡ്​സണിലെ വീട്ടിൽ നിന്ന്​ ഷെറിൻ മാത്യൂസിനെ കാണാതാവുകയും പീന്നിട്​ വീടിന്​ ഒരു കിലോ മീറ്റർ അകലെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ഉപേക്ഷിച്ചുവെന്നാണ്​ സിനിക്കെതിരായ കേസ്​.

നിർബന്ധിച്ച്​ പാൽ കുടിപ്പിച്ചപ്പോൾ ശ്വാസം മുട്ടി കുട്ടി മരിച്ചെന്നാണ്​ വെസ്​ലിയുടെ മൊഴി. വെസ്​ലി മാത്യുവി​​െൻറ വിചാരണ അടുത്ത മാസമായിരിക്കും ആരംഭിക്കുക. പാൽ കുടിക്കാത്തതിന്​ പുറത്ത്​ നിർത്തിയപ്പോൾ കുട്ടിയെ കാണാതായെന്നായിരുന്നു വെസ്​ലിയുടെ ആദ്യ മൊഴി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more