അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ” പ്രതിസന്ധികളും പ്രയാസങ്ങളും പരാജയങ്ങളും വരുമ്പോൾ ദൈവ ശിക്ഷയായി മാനിക്കരുതെന്നും മറിച്ച് രക്ഷിക്കുവാൻ മാത്രം ആഗ്രഹിക്കുന്ന ദൈവത്തിന്റെ വിളിയാണിതെന്നും ശ്രവിക്കുവാനായി മനസ്സ് തുറന്നാൽ തീർച്ചയായും അത്ഭുതങ്ങൾ ദർശിക്കുവാൻ തീർച്ചയായും സാധിക്കും” എന്ന് പ്രശസ്ത ധ്യാന ഗുരു ഫാ.ആന്റണി പറങ്കിമാലിൽ.
സ്റ്റീവനേജിൽ വലിയ നോമ്പിനോടനുബന്ധിച്ചു നടത്തുന്ന വാർഷീക ധ്യാനത്തിന്റെ പ്രഥമ ദിനത്തിൽ നടത്തിയ ഒരുക്ക ധ്യാനവും, മരിച്ചവരുടെ അനുസ്മരണ ബലിയും നയിച്ച് സംസാരിക്കുകയായിരുന്നു ഫാ. ആന്റണി പറങ്കിമാലിൽ.
” ജനനം മുതൽ ഇന്നത്തെ നിലയിലേക്ക് കൈപിടിച്ച് ഉയർത്തിയ മണ്മറഞ്ഞുപോയവരെ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് ക്രൈസ്തവ വിശ്വാസത്തിൽ അതിപ്രധാനമാണെന്നും, വിജയങ്ങൾക്കും പലവിധ വിഘ്നങ്ങൾ മാറുന്നതിനും പ്രത്യുത ശുശ്രുഷ അനുഗ്രഹദായകമാവുമെന്നും ” പറങ്കിമാലിൽ അച്ചൻ. എല്ലാ തലത്തിലുമുള്ള വിജയങ്ങൾക്കു അനിവാര്യമായ അനുതാപവും,മാനസാന്തരവും, ക്ഷമയും ഉള്ള വിനീതമായ ഹൃദയം ആർജ്ജിക്കുന്നതിലേക്കുള്ള ആഴത്തിലുള്ള ജ്ഞാനം ആമുഖ ഒരുക്ക ധ്യാനത്തിലൂടെ നൽകുകയായിരുന്നു ആന്റണി അച്ചൻ.ധ്യാനം ഇന്നും നാളെയും തുടരും.
ഇന്ന് ശനിയാഴ്ച പതിനൊന്നു മണിക്ക് സ്റ്റീവനേജ് സെന്റ് ഹിൽഡാ ദേവാലയത്തിൽ വെച്ച് ധ്യാനം തുടരും. കുമ്പസാരത്തിനായുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നാളെ ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് സമാപന ദിനത്തിലെ ധ്യാനം ആരംഭിക്കുന്നതാണ്.
സ്റ്റീവനേജ്, ലൂട്ടൻ, വെയർ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നായി നിരവധി കുടുംബങ്ങളാണ് തിരുവചന ശുശ്രുഷയിൽ പങ്കു ചേർന്നത്.പ്രീസ്റ്റ് ഇൻ ചാർജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാല വിശുദ്ധബലിയിൽ മുഖ്യകാർമ്മികനായിരുന്നു. ആരാധനയും ഉണ്ടായിരുന്നു.
ചാമക്കാല അച്ചനും പള്ളിക്കമ്മിറ്റിയും ഏവരെയും സ്നേഹപൂർവ്വം ഈ അനുഗ്രഹീത ശുശ്രുഷയിലേക്കു സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
പള്ളിയുടെ വിലാസം:
ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.
Car Park( Free): Shephall Centre, Shephall Way, Stevenage, SG2 9SB ( 2 minute walk)
click on malayalam character to switch languages