1 GBP = 103.81

ജമ്മു-കശ്​മീർ ജമാഅത്തെ ഇസ്​ലാമിയെ നിരോധിച്ചു

ജമ്മു-കശ്​മീർ ജമാഅത്തെ ഇസ്​ലാമിയെ നിരോധിച്ചു

ന്യൂഡൽഹി: ജമ്മു-കശ്​മീർ ജമാഅത്തെ ഇസ്​ലാമിയെ നിരോധിച്ച്​ കേന്ദ്ര സർക്കാർ ഉത്തരവ്​. രാജ്യവിരുദ്ധ-വിധ്വംസക പ്രവർത്തനങ്ങളുടെ പേരിലാണ്​ നിരോധന​െമന്ന്​ അധികൃതർ അറിയിച്ചു.

​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ്​, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ഉത്തരവ്​ പുറപ്പെടുവിച്ചത്​. അഞ്ചു വർഷത്തേക്കാണ്​ നിരോധനം.

വിഘടനവാദ സംഘടനയായ  കശ്​മീർ ജമാഅത്തെ ഇസ്​ലാമി രാജ്യത്ത്​ വിധ്വംസക ​പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു​െവന്നും തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തുന്നു​െവന്നും ഇതു സംബന്ധിച്ച്​ ഇറക്കിയ ഉത്തരവിൽ പറയുന്നു.

പുൽവാമ ആക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ വിവിധ വിഘടനവാദ സംഘടനകൾക്കെതി​രെ സുരക്ഷാസേന നടപടി ആരംഭിച്ചിരുന്നു. തുടർന്ന്​ ജമ്മു-കശ്​മീർ ജമാഅത്തെ ഇസ്​ലാമിയുടെ നിരവധി നേതാക്കളും പ്രവർത്തകരും അറസ്​റ്റിലുമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more