1 GBP = 103.97
breaking news

അഭിനന്ദനൻ വർദ്ധനെ വിട്ടയയ്ക്കാൻ തീരുമാനം; വിംഗ് കമാൻഡർ ഇന്ന് ഇന്ത്യയിലെത്തും

അഭിനന്ദനൻ വർദ്ധനെ വിട്ടയയ്ക്കാൻ തീരുമാനം;  വിംഗ് കമാൻഡർ ഇന്ന് ഇന്ത്യയിലെത്തും

കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ ഇന്ന് വിട്ടയക്കുമെന്ന് പാകിസ്താന്‍. വിഷയത്തില്‍ നിരുപാധികം നിലപാട് സ്വീകരിച്ചിരിക്കുകയാണ് പാകിസ്താന്‍. അഭിനന്ദന്‍ ഇന്ന് ഇന്ത്യയിലെത്തും. വിട്ടയക്കുന്നത് സൗഹൃദ നടപടികളുടെ ഭാഗമായാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി.

നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ സാധിമെന്നുണ്ടെങ്കില്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കുന്ന കാര്യം സജീവമായി പരിഗണിക്കാമെന്നായിരുന്നു നേരത്തെ പാകിസ്താന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അഭിനന്ദനെ ഇന്ന് വിട്ടയക്കുമെന്ന് അറിയിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കി. പാകിസ്താന്റെ പിടിയിലുള്ള വ്യോമസേന വൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ ഇന്ന് വ്യക്തമാക്കിയിരുന്നു. വൈമാനികന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more