1 GBP = 103.89

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ ‘അമ്പിളിച്ചേട്ടന്‍’ ക്യാമറക്ക് മുന്നില്‍ ചിരിതൂകി

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ ‘അമ്പിളിച്ചേട്ടന്‍’ ക്യാമറക്ക് മുന്നില്‍ ചിരിതൂകി

എഴു വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാർ ക്യാമറക്ക് മുന്നിലെത്തി. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിനു വേണ്ടി ജഗതി ശ്രീകുമാർ എന്റർടൈന്മെന്റ് ഒരുക്കുന്ന പരസ്യത്തിന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം കുടുംബത്തോടൊപ്പം എത്തിയത്.

തന്നെ ഹർഷാരവത്തോടെ സ്വീകരിച്ച സദസിനെ നോക്കി ജഗതി വീൽ ചയറിലിരുന്ന് കൈ വീശി. ഹാസ്യത്തിന്റെ ചക്രവർത്തിയുടെ ശിരസിൽ കിരീടമണിയിച്ച് കയ്യിൽ ചെങ്കോലും നൽകിയപ്പോള്‍ ജഗതി പുഞ്ചിരി തൂകി. മകൻ രാജകുമാറാണ് സിൽവർ സ്റ്റോമിന് വേണ്ടി പരസ്യചിത്രം നിര്‍മ്മിക്കുന്നത്. സ്വിച്ച് ഓൺ കർമം ചലച്ചിത്ര താരം മനോജ് കെ ജയനാണ് നിർവഹിച്ചത്. ഈ ചടങ്ങിൽ വെച്ച് തന്നെ ജഗതി ശ്രീകുമാർ എന്റർടൈൻമെൻറിന്റെ ഉദ്ഘാടനം ജഗതി ശ്രീകുമാറും ഭാര്യ ശോഭ ശ്രീകുമാറും ചേർന്ന് നിലവിളക്ക് കൊളുത്തി നിർവഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more