1 GBP = 103.97
breaking news

പാകിസ്താന്റേത് മനുഷ്യാവകാശ ലംഘനം, പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണം: ഇന്ത്യ

പാകിസ്താന്റേത് മനുഷ്യാവകാശ ലംഘനം, പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണം: ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്​​താ​നി​ൽ പി​ടി​യി​ലാ​വു​ക​യും മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്​​ത വ്യോ​മ​സേ​ന പൈ​ല​റ്റ്​ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ ഉ​ട​ന​ടി തി​രി​ച്ചു കി​ട്ട​ണ​മെ​ന്ന്​ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.  പൈ​ല​​റ്റി​നോ​ട്​ അ​ന്താ​രാ​ഷ്​​ട്ര മ​ര്യാ​ദ​ക​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി പാ​കി​സ്​​താ​ൻ പെ​രു​മാ​റി​യെ​ന്നും ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി. സൈ​നി​ക​നെ മോ​ശ​മാ​യ അ​വ​സ്​​ഥ​യി​ൽ ലോ​ക​ത്തി​നു മു​മ്പാ​കെ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്​ അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ​ക്കും ജ​നീ​വ ഉ​ട​മ്പ​ടി​ക്കും വി​രു​ദ്ധ​മാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഒാ​ർ​മി​പ്പി​ച്ചു.

Abhinndan

അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ

പാ​ക്​ ​െഡ​പ്യൂ​ട്ടി ഹൈ​ക​മീ​ഷ​ണ​ർ സ​യ്യി​ദ്​ ഹൈ​ദ​ർ ഷാ​യെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ വി​ളി​ച്ചു വ​രു​ത്തി  ക​ടു​ത്ത പ്ര​തി​ഷേ​ധം അ​റി​യി​ച്ചാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​ന്ത്യ ന​ട​ത്തി​യ​ത്​ സൈ​നി​ക ന​ട​പ​ടി​യാ​യി​രു​ന്നി​ല്ലെ​ങ്കി​ലും പാ​കി​സ്​​താ​ൻ അ​തി​നോ​ടു സൈ​നി​ക​മാ​യാ​ണ്​ പ്ര​തി​ക​രി​ച്ച​ത്. ഭീ​ക​ര​ത​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള പൊ​തു​ധാ​ര​ണ​ക്ക്​ വി​രു​ദ്ധ​മാ​യി പാ​കി​സ്​​താ​ൻ നി​ല​കൊ​ണ്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ്വ​യം പ്ര​തി​രോ​ധി​ക്കു​ക​യാ​ണ്​ ബാ​ലാ​കോ​ട്ട്​ ന​ട​പ​ടി​യി​ലൂ​ടെ ഇ​ന്ത്യ ചെ​യ്​​ത​ത്.

ദേ​ശ​സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും അ​തി​ർ​ത്തി ഭ​ദ്ര​ത​യും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​ക്ക്​ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളു​മു​ണ്ട്. ക​സ്​​റ്റ​ഡി​യി​ലു​ള്ള വ്യോ​മ​സേ​നാം​ഗ​ത്തെ അ​പാ​യ​മൊ​ന്നും കൂ​ടാ​തെ സു​ര​ക്ഷി​ത​മാ​യി ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​ക്ക്​ ഉ​ട​ന​ടി കൈ​മാ​റ​ണം -ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ബു​​ധ​​നാ​​ഴ്ച  ഇ​​ന്ത്യ​​ന്‍ ഹൈ​​ക​മീ​ഷ​​ണ​​റെ പാ​​കി​​സ്​​താ​നും വി​​ളി​​ച്ചു​​വ​​രു​​ത്തി. അ​​തി​​ര്‍​ത്തി​​യി​​ല്‍ പാ​​ക് പോ​​സ്​​റ്റു​​ക​​ള്‍​ക്കു നേ​​രെ ഇ​​ന്ത്യ​​ന്‍ സൈ​​ന്യം പ്ര​​കോ​​പ​​നം കൂ​​ടാ​​തെ വെ​​ടി​​വെ​പ്പു ന​​ട​​ത്തു​​ന്ന​​താ​​യി ആ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു ഗൗ​​ര​​വ് അ​​ലു​​വാ​​ലി​​യ​​യെ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ന്‍ സൈ​​ന്യ​​ത്തി​‍​​െൻറ വെ​​ടി​​വെ​പ്പി​​ല്‍ നി​​കി​​യാ​​ല്‍, ഖു​​യി​​രാ​​ത സെ​​ക്ട​​റു​​ക​​ളി​​ലെ നാ​​ലു പേ​​ര്‍ കൊ​​ല്ല​​പ്പെ​​െ​ട്ട​ന്നും ആ​​റു പേ​​ര്‍​ക്ക് പ​​രി​​ക്കേ​​റ്റെ​ന്നു​മാ​ണ്​ പാ​ക്​ ആ​രോ​പ​ണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more