1 GBP = 103.83
breaking news

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; അവസാന റൗണ്ടിൽ 21 സിനിമകള്‍

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; അവസാന റൗണ്ടിൽ 21 സിനിമകള്‍

തിരുവനന്തപുരം : 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തുക.

മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. വരത്തൻ, ഞാൻ പ്രകാശൻ,കാർബൺ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസിൽ, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോർജ്, ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ. കുപ്രസിദ്ധ പയ്യൻ, തീവണ്ടി, മറഡോണ, എന്‍റെ ഉമ്മാന്‍റെ പേര് എന്നീ സിനിമകളിലൂടെ ടൊവിനോ തോമസ്, ഒടിയനിലൂടെ മോഹൻലാൽ എന്നിവരാണ് നടൻമാരുടെ പട്ടികയിൽ മുന്നിലുള്ളത്.

ആമിയിലൂടെ മഞ്ജു വാര്യർ, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശര്യ ലക്ഷമി, ഓള് സിനിമയിലുടെ എസ്തർ എന്നിവരാണ് നടിമാരുടെ പട്ടികയിൽ മുന്നിലുള്ളത്. ജയരാജിന്‍റെ രൗദ്രം, ശ്യാമപ്രസാദിന്‍റെ എ സൺഡേ, ഷാജി എൻ കരുണിന്‍റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,പ്രജേഷ് സെന്നിന്‍റെ ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.

മികച്ച സംഗീത സംവിധായകനുള്ള മത്സരത്തിൽ എം.ജയചന്ദ്രൻ സജീവമായി ഉണ്ട്. ഒടിയൻ,കൂടെ,ആമി,എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങളിലാണ് ജയചന്ദ്രന്റെ ശ്രദ്ധേയ ഗാനങ്ങൾ.

തീവണ്ടിയില ഗാനമൊരുക്കിയ കൈലാസ് മേനോൻ,പൂമരത്തിലൂടെ ഫൈസൽ റാസി,ജോസഫിലൂടെ രഞ്ജിൻ രാജ് എന്നിവരും മത്സരരംഗത്തുണ്ട്.ആകെ 104 സിനിമകളാണ് ഇത്തവണയുള്ളത്.100 ഫീച്ചർ ചിത്രങ്ങളും കുട്ടികളുടെ നാലു ചിത്രങ്ങളും. പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയാണു ജൂറി അധ്യക്ഷൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more