1 GBP = 103.33

അതിർത്തി അശാന്തം; കശ്​മീരിൽ പാക്​ സൈന്യം വെടിവപ്പ്​ തുടരുന്നു

അതിർത്തി അശാന്തം; കശ്​മീരിൽ പാക്​ സൈന്യം വെടിവപ്പ്​ തുടരുന്നു

ഷോപിയാൻ: ജമ്മുകശ്​മീരിലെ അതിർത്തിയിൽ പാക്​ സൈനികർ കരാർ ലംഘിച്ച്​ വെടിവെപ്പ്​ തുടരുന്നു. നിയന്ത്രണ രേഖയിൽ വിവിധയിടങ്ങളിൽ മോർട്ടർ ആക്രമണങ്ങളാണ്​ നടക്കുന്നത്​. അഖ്​നൂർ സെക്​ടറിൽ പാകിസ്​താ​​െൻറ ഷെല്ലാക്രമണത്തിൽ അഞ്ച്​ സൈനികർക്ക്​ പരിക്കേറ്റു.

പ്രദേശവാസിക​െള മനുഷ്യ കവചമാക്കിയാണ്​ പാക്​ ​ൈസന്യത്തി​​െൻറ ആക്രമണമെന്ന്​ ഇന്ത്യ ആരോപിക്കുന്നു. പ്രദേശത്തെ വീടുകളിൽ നിന്നാണ്​ മോർട്ടാർ ആക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടക്കുന്നത്​. എന്നാൽ പ്രദേശവാസികളിൽ നിന്ന്​ അകലെയുള്ള പാക്​ പോസ്​റ്റുകളാണ്​ ഇന്ത്യ ലക്ഷ്യമിട്ടതെന്നും ​ൈസനിക വക്​താവ്​ പറഞ്ഞു. തിരിച്ചടിച്ച ഇന്ത്യ പാകിസ്​താ​​െൻറ അഞ്ച്​ സൈനിക പോസ്​റ്റുകൾ തകർത്തുവെന്ന്​ ​ൈസന്യം അറിയിച്ചു.

ബുധനാഴ്​ച വൈകീട്ട്​ ആറരയോടെയാണ്​ പാക്​ സൈന്യം ആക്രമണം തുടങ്ങിയത്​. രജൗരി, പൂഞ്ച്​ ജില്ലകളിലായി 15 പ്രദേശങ്ങളെ ലക്ഷ്യം വെച്ചാണ്​ പാകിസ്​താ​​െൻറ ആക്രമണം നടക്കുന്നത്​. പൂഞ്ചിലെ കൃഷ്​ണ ഗാട്ടി, ബാലാക്കോ​െട്ട, മാൻകോ​െട്ട, താർക്കണ്ടി, രജൗരിയിലെ കലാൽ, ബാബ ഖോരി, കൽസിയാൻ, ലാം, ജൻഗർ എന്നിവിടങ്ങളിലാണ്​ ആക്രമണം നടക്കുന്നത്​. ആക്രമണത്തി​​െൻറ പശ്​ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിലെ സ്​കൂളുകൾക്ക്​ അവധി നൽകിയിരിക്കുകയാണ്​.

അതേസമയം,  ഷോപിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഷോപിയാനിലെ മെമൻഡർ മേഖലയിലാണ്​ ഇന്നലെ വൈകീട്ട്​ ഏറ്റുമുട്ടൽ ആരംഭിച്ചത്​. ഏറ്റുമുട്ടൽ തുടരുകയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more