1 GBP = 103.12

മന്ത്രിസഭയിൽ കലാപക്കൊടി; കരാറില്ലാതെ ബ്രെക്സിറ്റ്‌ നടപ്പാക്കില്ലെന്ന ഉറപ്പ് നൽകി തെരേസാ മെയ്; രണ്ടാം റഫറണ്ടം ആവശ്യമുന്നയിച്ച് കോർബിൻ

മന്ത്രിസഭയിൽ കലാപക്കൊടി; കരാറില്ലാതെ ബ്രെക്സിറ്റ്‌ നടപ്പാക്കില്ലെന്ന ഉറപ്പ് നൽകി തെരേസാ മെയ്; രണ്ടാം റഫറണ്ടം ആവശ്യമുന്നയിച്ച് കോർബിൻ

യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഉണ്ടാക്കാതെ ബ്രസല്‍സുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ് മന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ക്യാബിനറ്റില്‍ അത്യപൂര്‍വ്വമായ പ്രതിഷേധവും, രാജിഭീഷണിയും ഉയര്‍ന്നതോടെ മറ്റ് വഴികളില്ലാതെയാണ് പ്രധാനമന്ത്രിയുടെ കീഴടങ്ങല്‍. കോമണ്‍സില്‍ 23 വിമതര്‍ ഇതുസംബന്ധിച്ച് രഹസ്യചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ 15 പേര്‍ രാജിസന്നദ്ധതയും അറിയിച്ചിരുന്നു. മാര്‍ച്ച് 29-ന് ബ്രക്‌സിറ്റ് സമയപരിധി അവസാനിക്കുമ്പോള്‍ കരാര്‍ നേടാതെ പുറത്തിറങ്ങുന്ന സാഹചര്യം എങ്ങിനെ ഒഴിവാക്കാമെന്നാണ് ഇവര്‍ ചര്‍ച്ച ചെയ്തത്.

പ്രധാനമന്ത്രി അവതരിപ്പിക്കുന്ന കരാര്‍ വോട്ടിനിട്ട് വീഴ്ത്തിയാല്‍ സമയപരിധി നീട്ടാനുള്ള കോമണ്‍സിന്റെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് മൂന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്‍ഡസ്ട്രി മന്ത്രി റിച്ചാര്‍ഡ് ഹാറിംഗ്ടണ്‍, ഡിജിറ്റല്‍ മന്ത്രി മാര്‍ഗറ്റ് ജെയിംസ്, എനര്‍ജി മന്ത്രി ക്ലെയര്‍ പെറി എന്നിവരാണ് മാര്‍ച്ച് 13-നുള്ളില്‍ പാര്‍ലമെന്റില്‍ കരാര്‍ അംഗീകരിപ്പിച്ച് എടുക്കാന്‍ കഴിയാത്ത പക്ഷം ആര്‍ട്ടിക്കിള്‍ 50 സമയപരിധി നീട്ടണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നത്. ഇതിന് മേയ് തയ്യാറാകാത്ത പക്ഷം എല്ലാ പാര്‍ട്ടികളിലെ എംപിമാര്‍ക്കും, മറ്റ് മന്ത്രിമാര്‍ക്കും ഒപ്പം ദേശതാല്‍പര്യം മുന്‍നിര്‍ത്തി തങ്ങളും ചേരുമെന്നാണ് ഇവരുടെ ഭീഷണി. 

നാടകീയ നീക്കങ്ങള്‍ ശക്തി പ്രാപിച്ചതോടെ തെരേസ മേയ് ഇവരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പാര്‍ട്ടി കലഹത്തിനൊടുവില്‍ തന്റെ നിലപാടും തിരുത്തി. ഇപ്പോള്‍ രണ്ടാം ഹിതപരിശോധന നടത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. പാര്‍ട്ടി പ്രകടനപത്രിക പോലും മറന്നാണ് വിമതനീക്കങ്ങളെത്തുടര്‍ന്ന് കോര്‍ബിന്‍ ഈ നിലപാട് മാറ്റത്തിന് നിര്‍ബന്ധിക്കപ്പെട്ടത്. അതേസമയം മാര്‍ച്ച് 12-ന് രണ്ടാം തവണയും മേയുടെ കരാര്‍ സഭ തള്ളിയാല്‍ ആര്‍ട്ടിക്കിള്‍ 50 രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ യുകെ അഭ്യര്‍ത്ഥിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മന്ത്രിമാര്‍ വിമതനീക്കം നടത്തുന്നതിന് പുറമെ സമയപരിധി ദീര്‍ഘിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി അവതരിപ്പിക്കുന്ന പ്രമേയത്തില്‍ തോല്‍വി ഏറ്റുവാങ്ങുമെന്ന ആശങ്കയുമാണ് പ്രധാനമന്ത്രിയെ മാറി ചിന്തിപ്പിക്കുന്നത്. ഇതിന് മുന്നോടിയായാണ് സമയം നീട്ടാന്‍ തയ്യാറെന്ന പ്രഖ്യാപനം എത്തുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more