1 GBP = 103.89
breaking news

കാസര്‍ഗോഡ് ഇരട്ട കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന

കാസര്‍ഗോഡ് ഇരട്ട കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയ ഇരട്ട കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന. കേസ് സിബിഐ ഏല്‍പ്പിക്കണമെന്നാവശ്യം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് നീക്കം. അന്വേഷണ ചുമതലയിലുള്ള ഉദ്യോഗസ്ഥന്‍ ഡോ.എ ശ്രീനിവാസ ഐപിഎസ് ക്രൈംബ്രഞ്ചിലേക്ക് സ്ഥലം മാറി പോയതോടെ കേസ്സില്‍ തുടരന്വേഷണവും വഴിമുട്ടിയ അവസ്ഥയിലാണ്.

കല്യോട്ടെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും, സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ രംഗതെത്തിയതോടെയാണ് പുതിയ നീക്കം. എസ്പി ഡോ എ ശ്രീനിവാസയുടെ മേല്‍നോട്ടത്തില്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘമാണ് പെരിയ കൊലക്കേസന്വേഷിക്കുന്നത്.

ക്രൈംബ്രാഞ്ച് എസ്പിയായി സ്ഥാനമാറ്റം ലഭിച്ച ഡോ എ ശ്രീനിവാസ് ജില്ല പൊലീസ് മേധാവി സ്ഥാനം ഇന്നലെ ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റ കീഴില്‍ തന്നെ കേസിന്റെ തുടരന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിന് ആലോചന നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴിലെ ക്രൈംബ്രാഞ്ച് സംഘത്തെ കേസന്വേഷണം ഏല്‍പ്പിച്ചാല്‍ നിലവിലെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടല്‍.

റിയാസ് മൗലവി കൊലക്കേസടക്കമുള്ള പ്രമാദ സംഭവങ്ങളിലെ ഡോ ശ്രിനിവാസിന്റ അന്വേഷണ മികവ് പെരിയ ഇരട്ടക്കൊലക്കേസന്വേഷണത്തിലും ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.ഇന്നലെ വൈകീട്ട് ജില്ല പൊലീസ് ആസ്ഥാനത്തെത്തിയ കണ്ണൂര്‍ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഗൂഢാലോചനയടക്കമുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നാണ് ഐ ജി വ്യക്തമാക്കിയത്. ഇതിനിടയില്‍ കേസ്സില്‍ പ്രതികള്‍ക്ക് വാഹനമെത്തിച്ച് നല്‍കിയ ആളുടെ അറസ്റ്റ് പോലീസ് രേഖപെടുത്തി. ഏച്ചിലെടുക്കത്തെ സജി ജോര്‍ജ് ആണ് അറസ്റ്റിലായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more