1 GBP = 103.14

ആര്‍കോം എറിക്‌സണ്‍ കേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍

ആര്‍കോം എറിക്‌സണ്‍ കേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍

ആര്‍കോം എറിക്‌സണ്‍ കേസില്‍ അനില്‍ അംബാനി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. അംബാനി കോടതി അലക്ഷ്യം നടത്തിയെന്ന ഹരജിയിലാണ് വിധി. നാലാഴ്ച്ചക്കം 453 കോടി നല്‍കണമെന്നും പണമടച്ചില്ലെങ്കില്‍ മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കോടതി ഉത്തരവിലുണ്ട്.

ഫോണ്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ച വകയില്‍ എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ പലിശ സഹിതം 550 കോടി രൂപയായി ഡിസംബര്‍ 15 നകം തിരിച്ച് നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ കോടതിവിധി നടപ്പായില്ലെന്ന് ആരോപിച്ചാണ് എറിക്സന്‍ കമ്പനി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.

തുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് കാണിച്ച് അനില്‍ അംബാനി നല്‍കിയ മാപ്പ് അപേക്ഷ കോടതി തള്ളി. സ്ഥാപനം നഷ്ടത്തിലാണെന്നും വില്‍പന നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ട് തുക തിരിച്ചടയ്ക്കാന്‍ സാവകാശം വേണമെന്ന അനില്‍ അംബാനിയുടെ അഭ്യര്‍ത്ഥനയും കോടതി മുഖവിലയ്‌ക്കെടുത്തില്ല.

റഫാല്‍ ഇടപാടിലടക്കം അനില്‍ അംബാനിയുടെ സ്ഥാപനത്തിന് വന്‍ തുക ലഭിച്ചിട്ടുണ്ടെന്നായിരുന്നു എറിക്‌സന്‍ കമ്പനിയുടെ വാദം. ഇത് കൂടി കണക്കിലെടുത്താണ് നാല് ആഴ്ചക്കകം തുക തിരിച്ചടയ്ക്കണമെന്ന അന്ത്യശാസനം സുപ്രീം കോടതി അനില്‍ അംബാനിക്ക് നല്‍കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more