1 GBP = 104.19

അകാലത്തിൽ തങ്ങളിൽ നിന്നും വേർപെട്ടു പോയ വാവച്ചിയുടെ സ്മരണയിൽ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കൽ കൂടി ഗ്ലോസ്റ്റെർഷെയർ മലയാളികൾ

അകാലത്തിൽ തങ്ങളിൽ നിന്നും വേർപെട്ടു പോയ വാവച്ചിയുടെ സ്മരണയിൽ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കൽ കൂടി  ഗ്ലോസ്റ്റെർഷെയർ മലയാളികൾ

അലീഷാ രാജീവ് എന്ന തങ്ങളുടെ വാവച്ചിയുടെ വേർപാടിന്റെ വേദനയിലും ആ പുഞ്ചിരി പ്രഭയുടെ ഓർമകളുമായി ഫെബ്രുവരി 24 നു ചെൽട്ടൻഹാം പ്രെസ്‌ബറി ഹാളിൽ വെച്ചാണ് ഗ്ലോസ്റ്റെർഷെയർ മലയാളികൾ ഒത്തു ചേരുന്നത്. 2015 ജൂൺ മാസം 28 -ആം തിയതിയാണ് അർബുദ രോഗത്തിന് കീഴടങ്ങി അലീഷ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞത്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയിൽ ഇത് മൂന്നാം തവണയാണ് അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി അവർ ഒരുമിക്കുന്നത്.

ജി എം എ യുടെ കലാ കായിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന അലീഷയുടെ പേരിലുള്ള ഈ ചാരിറ്റി നിശക്ക് നേതൃത്വം നൽകുന്നത് ജി എം എ ചെൽട്ടൻഹാം യുണിറ്റ് ആണ്. ഈ ചാരിറ്റിയിലൂടെ സ്വരുക്കൂട്ടുന്ന തുക മുഴുവൻ  ഗ്ലോസ്റ്റെർഷെയർ എൻ എച് എസ് ചാരിറ്റി ഫൗണ്ടേഷനിലേക്കാണ് സംഭാവന  നൽകുന്നത്. 2017 ലെ ആദ്യ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശ വഴി കുഞ്ഞു പ്രായത്തിൽ തന്നെ കാൻസർ തുടങ്ങിയ  അസുഖങ്ങൾ മൂലം പ്രതീക്ഷകൾ നഷ്ടപ്പെട്ട് കഴിയുന്ന കുരുന്നുകളുടെ  അവസാന ആഗ്രഹ സഫലീകരണത്തിനായി പ്രവർത്തിക്കുന്ന   മെയ്ക്ക് എ വിഷ് എന്ന ചാരിറ്റിക്കായി  ഏതാണ്ട് മൂവായിരത്തിൽ അധികം പൗണ്ട് ആണ് സമാഹരിച്ചു നൽകുവാൻ സാധിച്ചത്. തുടർന്ന് കഴിഞ്ഞ വർഷം ഗ്ലോസ്റ്റെർഷെയർ എൻ എച് എസ് ചാരിറ്റി ഫൗണ്ടേഷനിലൂടെ ചെൽട്ടൻഹാം ജനറൽ ഹോസ്പിറ്റലിലേക്കായി ഒരു ഇ സി ജി മെഷീനും നൽകുവാൻ സാധിച്ചു .

വൈകിട്ട്  5   മണിയോടെ  അലീഷക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ തരത്തിലുള്ള നൃത്ത നൃത്യങ്ങൾക്കൊപ്പം ചെൽറ്റൻഹാമിലെ യുവ പ്രതിഭകൾ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോൺസെർടും ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം റാഫിൾ നറുക്കെടുപ്പ് , ലേലം തുടങ്ങിയ ഇതര വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.

ജി എം എ ചെൽട്ടൻഹാം യൂണിറ്റ് പ്രസിഡന്റ് ജോ വിൽട്ടൻ, സെക്രട്ടറി ബിസ് പോൾ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ്  ഈ ചാരിറ്റി നെറ്റിന് മേൽനോട്ടം വഹിക്കുന്നത്. ഏവരെയും അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ഈ ചാരിറ്റി നൈറ്റിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുകയാണ് ജി എം എ.  പരിപാടിയിൽ പങ്കെടുക്കുന്നതിന് യാതൊരു വിധത്തിലുള്ള ഫീസും നൽകേണ്ടതില്ല. പ്രവേശനം തികച്ചും സൗജന്യമാണ്. ജി എം എ ചെൽട്ടൻഹാം യൂണിറ്റിലെ കുടുംബാങ്കങ്ങൾ തന്നെ ഒരുക്കി കൊണ്ട് വരുന്ന സ്വാദിഷ്ടമായ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാണ് .

അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ്  ചാരിറ്റി നൈറ്റ് നടക്കുന്ന ഹാളിന്റെ അഡ്രസ്:-

Prestbury Hall

Bouncers Lane

Cheltenham

GL52 5JF

 

കൂടുതൽ വിവരങ്ങൾക്ക്:-

ജോ വിൽട്ടൻ – 07867309319

ബിസ് പോൾ – 07882058220

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more