1 GBP = 103.69

ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെൻറിൽ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി ..

ഇടുക്കി ജില്ലാ സംഗമത്തിന്റെ  ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെൻറിൽ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി ..

മെയ് 4ന് നടത്തുന്ന 8 മത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി 32ടീമുകളെ അണിനിരത്തി നോട്ടിംഹ്ഹാമിൽ  ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത്
ഓൾ യുകെ  ബാഡ്മിൻറൺ ടൂർണമെന്റിന്റെ  അവേശഭരിതമായ ഫൈനലിൽ  നോട്ടിഹ്ഹാമിൽ നിന്നു ഉള്ള രാകേഷ് / മാത്യൂസ് സഖ്യം ഈ വർഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.   ഹാരോഗേറ്റിൽ നിന്നും ഉള്ള ജോഷി / ബിജു സഖ്യം രണ്ടാം സ്ഥാനവും, സ്റ്റോക്കിൽ നിന്നും എത്തിയ വിനോയി / അബിൻ സഖ്യം മുന്നാം സ്ഥാനവും, ഗ്ലാസ്ക്കോയിൽ നിന്നും എത്തിയ വിനോദ് / ജോയൽ സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 250, 150, 100, 75 പൗണ്ടും ട്രോഫികളും കരസ്ഥമാക്കി. അതോട് ഒപ്പം കോർട്ടർ ഫൈനലിൽ എത്തിയ ജസ്റ്റിൻ/ബാബു, ഷൈജു / ജോമേഷ്, ജിജോ / കുഷ്, പപ്പൻ/സെബാസ്റ്റ്യൻ,   തുടങ്ങിയ ടീമുകൾക്ക് ട്രോഫിയും നല്കി.  ഈ ടൂർണമെൻറിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഹാരോഗേറ്റിലെ ജോഷി  കരസ്ഥമാക്കി.

വിജയികൾക്ക് കൺവീനർ ബാബു തോമസ്,  ജോയിന്റ് കൺവീനേഴ്സ് ആയ ജസ്റ്റിൻ റോതർഹാം, ജിമ്മി  ജേക്കപ്പ്, റോയി മാൻഞ്ചസ്റ്റർ
ബെന്നി മേച്ചേരി മണ്ണിൽ, സിജോ വേലംകുന്നേൽ കമ്മറ്റിക്കാരായ പീറ്റർ താണോലി, ഷിബു വാലുംമേൽ, സൈജു വേലംകുന്നേൽ, പ്രിൻസ്, ഇടുക്കി ജില്ലാ സംഗമം മെമ്പേഴ്സും, ടൂർണമെന്റിൽ സഹായിച്ച ഷിബു ഈപ്പൻ, ആനന്ദ്, ജോസ്, അരുൺ, രാകേഷ്, ബാബു തുടങ്ങിയവരും സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ കൺവീനർ ബാബു തോമസ് നോർത്താംബ്ടൺ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത് ബാഡ്മിൻറൺ ടൂർണമെന്റ് ഉത്ഘാടനം നിർവഹിച്ച് രാവിലെ പതിനൊന്നിന് തുടങ്ങിയ ഈ മത്സരത്തിൽ മികച്ച പ്രകടനമാണ് എല്ലാ ടീമുകളും കാഴ്ചവെച്ചത്.  യുകെയുടെ നാനാ ഭാഗത്തു നിന്ന് സ്കോട്ലണ്ടിൽ നിന്നും, ലണ്ടനിൽ നിന്നും  കായിക പ്രമികൾ ഈ മത്സരത്തിൽ എത്തി ചേർന്നിരുന്നു.

ഇടുക്കിഇടുക്കിജില്ലാ സംഗമം നടത്തിയ ഈ ടൂർണമെന്റിന് നേത്യത്വം നല്കിയത് ബാബുവും / ജസ്റ്റിനും ആയിരുന്നു. ഇവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും കൂടെ ചേർന്നപ്പോൾ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ടൂർണമെന്റ് ഒരുവൻ വിജയമാക്കി തീർക്കുകയും ചെയ്തു.
യു കെയിലെ മികച്ച ടൂർണമെന്റുകളിൽ ഒന്നാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ബാഡ്മിന്റൺ ടൂർണമെൻറ്. ഓൾ യുകെ ബാഡ്മിൻറൺ ടൂർണമെന്റിൽ ഈ വർഷത്തെ വിജയികളായ എല്ലാവർക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ
എല്ലാവിധ  ആശംസകളും  നേരുന്നൂ. അടുത്ത വർഷം ഫെബ്രുവരിയിൽ നടത്തുന്ന 5 മത് ബാഡ്‌മിന്റൺ ടൂർണമെന്റിന് കാണാമെന്ന വിശ്വസത്തോടെ പങ്കെടുത്ത എല്ലാ ടീം അംഗകൾക്കും, അതോടൊപ്പം ഈ ടൂർണമെന്റ് വൻ വിജയകരമാക്കാൻ
പ്രവർത്തിച്ച എല്ലാ സ്പോര്ട്സ് പ്രേമികൾക്കും  ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ സ്നേഹം നിറഞ്ഞ നന്ദി അറിക്കുന്നു..

*ബർമിംഗ്ഹാമിൽ മെയ് 4ന് നടത്തുന്ന 8 മത് ഇടുക്കി ജില്ലാ സംഗമത്തിലേക്ക് എല്ലാ ഇടുക്കി ജില്ലക്കാരെയും ഹാദ്യവമായി സ്വാഗതം ചെയ്യുന്നു*

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more