1 GBP = 103.81

വോക്കിങ്ങിൽ കോട്ടയം സ്വദേശി ജോസ് ചാക്കോ ക്യാൻസർ രോഗം മൂലം നിര്യാതനായി

വോക്കിങ്ങിൽ കോട്ടയം സ്വദേശി ജോസ് ചാക്കോ ക്യാൻസർ രോഗം മൂലം നിര്യാതനായി

വോക്കിങ് . വോക്കിങ്ങിൽ താമസിക്കുന്ന കോട്ടയം പാലാ കുടക്കച്ചിറ സ്വദേശി ജോസ്ചാക്കോ (54 ) ക്യാൻസർ രോഗ ബാധ മൂലം നിര്യാതനായി . കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന തോമസ് കുടക്കച്ചിറ വെള്ളാരംകാലായിൽ കുടുംബാംഗമാണ്‌ .ലണ്ടനടുത് വോക്കിങ്ങിലെ അഡൽസ്റ്റോണിൽ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു തോമസ് .ഭാര്യ ജെസ്സി ജോസും മൂത്ത മകൻ ജോയലും മരണസമയത്തു കൂടെയുണ്ടായിരുന്നു.ജോയൽ കെന്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ് . ഇളയ മകൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായ ജോബിൻ മരണ വിവരം അറിഞ്ഞു വോക്കിങ്ങിലേക്കു തിരിച്ചിട്ടുണ്ട്.

ജോസിന്റെ ജര്മനിയിലുള്ള സഹോദരങ്ങളും യു കെ യിലേക്ക് തിരിച്ചിട്ടുണ്ട് . മരണ വിവരം അറിഞ്ഞു വോക്കിങ് പരിസരത്തുള്ള നിരവധി മലയാളികൾ വോക്കിങ് ഹോസ്പൈസിൽ എത്തിച്ചേർന്നിട്ടുണ്ട് .സംസ്കാരം ഉൾപ്പടെയുള്ള കാര്യങ്ങൾ പിന്നീട് ആലോചിച്ചു തീരുമാനിക്കും എന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. വോക്കിങ് മലയാളി അസ്സോസിയേഷൻ അംഗമായ ജോസ് ചാക്കോ, സംഘടനാ കാര്യങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

ജോസ് ചാക്കോയുടെ നിര്യാണത്തിൽ വോക്കിങ് മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് വർഗ്ഗീസ് ജോണും യുക്മക്ക് വേണ്ടി  നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ് എന്നിവരും അനുശോചനം രേഖപ്പെടുത്തി. .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more