1 GBP = 103.52
breaking news

പെരുമ്പാവൂർ പള്ളി തർക്കം: ഒരാഴ്ചത്തേക്ക് പള്ളി അടച്ചുപൂട്ടി

പെരുമ്പാവൂർ പള്ളി തർക്കം: ഒരാഴ്ചത്തേക്ക് പള്ളി അടച്ചുപൂട്ടി

പെരുമ്പാവൂർ പള്ളി തർക്കത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് പള്ളി അടച്ച് പൂട്ടി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് പള്ളി പൂട്ടിയത്. അടുത്ത ഞായറാഴ്ച വരെ പള്ളി പൂട്ടിയിടും. അത്യാവശ്യ ഘട്ടങ്ങളിൽ യാക്കോബായ വിഭാഗം പള്ളി തുറന്ന് കൊടുക്കണമെന്നാണ് നിര്‍ദ്ദേശം.

ഇന്ന് രാവിലെ പ്രാര്‍ഥനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. പള്ളിയുടെ ഗേറ്റ് അകത്ത് നിന്ന് പൂട്ടി യാക്കോബായ വിഭാഗം ഓര്‍ത്തഡോക്സ് വിഭാഗത്തെ തടയുകയായിരുന്നു. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more