1 GBP = 104.25
breaking news

പുല്‍വാമയിലെ ആക്രമണം സുരക്ഷാവീഴ്ച ഉണ്ടാകാതെ സംഭവിക്കില്ലെന്ന് റോ മുന്‍ മേധാവി; സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

പുല്‍വാമയിലെ ആക്രമണം സുരക്ഷാവീഴ്ച ഉണ്ടാകാതെ സംഭവിക്കില്ലെന്ന് റോ മുന്‍ മേധാവി; സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

പുല്‍വാമയിലെ സി.ആര്‍.പി.എഫ് ജവാന്മാരുടെ യാത്രയില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വ്യോമമാര്‍ഗം ജവാന്മാരെ കൊണ്ടുപോകണമെന്ന ആവശ്യം നിരസിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്രം വിശദീകരിച്ചു. പുല്‍വാമയിലെ ആക്രമണം സുരക്ഷാ വീഴ്ച ഉണ്ടാകാതെ സംഭവിക്കില്ലെന്ന് മുന്‍ റോ മേധാവി വിക്രം സൂദ് പറഞ്ഞു.

പുല്‍വാമയിലെ സി.ആര്‍.പി.എഫ് ജവാന്മാരെ വ്യോമമാര്‍ഗം കൊണ്ടുപോകാനുള്ള ആവശ്യം കേന്ദ്രം തള്ളിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. സുരക്ഷാസേനയുടെ യാത്രകള്‍ക്ക് വളരെയധികം പ്രാധാന്യം കേന്ദ്രം നല്‍കുന്നുണ്ട്. സേനയുടെ അഭ്യര്‍ഥന മാനിച്ച് ഡല്‍ഹി-ജമ്മു-ശ്രീനഗര്‍ റൂട്ടില്‍ ആഴ്ചയില്‍ ഏഴ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സേനയുടെ വിന്യാസത്തിനും പ്രവര്‍ത്തനത്തിനും റോഡ് മാര്‍ഗമുള്ള യാത്രകള്‍ അത്യാവശ്യമായി വരുമെന്നും ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ സുരക്ഷാവീഴ്ച ഇല്ലാതെ പുല്‍വാമയിലേത് പോലുള്ള ഭീകരാക്രമങ്ങള്‍ നടക്കില്ലെന്ന് റോയുടെ മുന്‍ മേധാവി വിക്രം സൂദ് പറഞ്ഞു. പുല്‍വാമയില്‍ എന്ത് പാളിച്ചയാണ് പറ്റിയതെന്ന് അറിയില്ല. പ്രധാനമന്ത്രി പറഞ്ഞത് പോലെ തിരിച്ചടിയെന്നത് സൈന്യത്തിന്റെ സൌകര്യമനുസരിച്ച് സമയവും സന്ദര്‍ഭവും നോക്കി നടപ്പാക്കേണ്ട ഒന്നാണ്. അത് ഇന്നോ നാളെയെ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ ഇന്റലിജന്‍സ് ഇന്ത്യന്‍ സുരക്ഷക്ക് എന്ന വിഷയത്തില്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കവേയാണ് വിക്രം സൂദ് കാര്യങ്ങള്‍ വിശദീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more