1 GBP = 103.12

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

കൊച്ചി: കാസര്‍ഗോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ കൊല്ലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു. യൂത്ത് കോണ്‍ഗ്രസാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കാസര്‍ഗോഡ് മാത്രമായിരുന്നു ആദ്യം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.

കൊല്ലം ചവറ ശങ്കരമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ചിന്നക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. പന്തീര്‍പാടത്തും പയ്യോളിയിലുമാണ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ഉണ്ടായത്. പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ,സ്വകാര്യ ബസ് അടക്കമുള്ള വാഹനങ്ങള്‍ തടയുന്നുമുണ്ട്. കാലിക്കറ്റ് സര്‍വകശാലയ്ക്ക് കീഴിലുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

കാസര്‍ഗോഡ് ഇന്നലെയാണ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചത്. കല്യോട്ട് സ്വദേശി കൃപേഷ്, ജോഷി എന്ന് വിളിപ്പേരുള്ള ശരത് ലാല്‍ എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ജീപ്പില്‍ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more