1 GBP = 103.69

ബിക്കാനീർ ഭൂമി കേസ്​: വാദ്രയുടെ 4.62 കോടിയുടെ സ്വത്ത്​ കണ്ടുകെട്ടി

ബിക്കാനീർ ഭൂമി കേസ്​: വാദ്രയുടെ  4.62 കോടിയുടെ  സ്വത്ത്​ കണ്ടുകെട്ടി

ന്യൂ​ഡ​ൽ​ഹി: ബി​ക്കാ​നീ​ർ ഭൂ​മി കും​ഭ​കോ​ണ കേ​സി​ൽ റോ​ബ​ർ​ട്ട്​ വാ​ദ്ര​യു​ടെ 4.62 കോ​ടി രൂ​പ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം (ഇ.​ഡി) ക​ണ്ടു​കെ​ട്ടി. 2015ൽ ​ബി​ക്കാ​നീ​ർ ത​ഹ​സി​ൽ​ദാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലാ​ണി​ത്. കേ​സി​ൽ ഇ.​ഡി ദി​വ​സ​ങ്ങ​ളാ​യി വാ​ദ്ര​യെ ചോ​ദ്യം​ചെ​യ്​​ത്​ വ​രി​ക​യാ​യി​രു​ന്നു.

ബിക്കാനീർ ഭൂമി തട്ടിപ്പുകേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്​ റോബർട്ട്​ വാദ്രയുമായി ബന്ധമുള്ള ‘സ്​കൈലൈറ്റ്​ ഹോസ്​പിറ്റാലിറ്റി’യുടെ അധീനതയിലുള്ള 4.62 കോടിയുടെ സ്വത്താണ്​ കണ്ടുകെട്ടിയത്​. ​ഇതിൽ കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരുടെ 18,59,500 രൂപയുടെ സ്വത്തും ഉൾപ്പെടും. പണം തട്ടിപ്പ്​ വിരുദ്ധ നിയമപ്രകാരമാണ്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) ഇതു സംബന്ധിച്ച താൽക്കാലിക ഉത്തരവ്​ പുറപ്പെടുവിച്ചത്​.

ബിക്കാനീർ ഭൂമി തട്ടിപ്പ്​ കേസിൽ ഇ.ഡി,  വാദ്രയെയും മാതാവിനെയും കഴിഞ്ഞ ദിവസം ജയ്​പൂരിൽ ചോദ്യം ചെയ്​തിരുന്നു. 2015ലാണ്​ വിവാദ ഇടപാട്​ നടക്കുന്നത്​.  ഭൂമി അനുവദിച്ചതിലെ പ്രശ്​നങ്ങൾ കാണിച്ച്​ ബിക്കാനീർ തഹസിൽദാർ നൽകിയ പരാതിയെ തുടർന്ന്​ രാജസ്​ഥാൻ പൊലീസ്​ കേസെടുത്തതിനു പിന്നാലെയാണ്​ വിഷയത്തിൽ ഇ.ഡി അന്വേഷണം നടത്തുന്നത്​. ഇന്ത്യ-പാക്​ അതിർത്തിക്കടുത്താണ്​ ഇൗ ഭൂമി സ്​ഥിതി ചെയ്യുന്നത്​. ബിക്കാനീറിലെ 34 ​ഗ്രാമങ്ങൾ ‘മഹാജൻ ഫീൽഡ്​ ​ഫയറിങ്​ റേ​ഞ്ചി’നുവേണ്ടി കേന്ദ്ര സർക്കാർ ഏറ്റെടുത്തിരുന്നു.

ഇവിടെനിന്ന്​ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക്​ ഭൂമി നൽകാൻ സംസ്​ഥാന സർക്കാർ തീരുമാനിക്കുകയും ചെയ്​തു. ഇൗ ഭൂമിയിലെ ചില ഭാഗങ്ങൾ ജയ്​ പ്രകാശ്​ ബഗർവ എന്നയാളും ചില ഉദ്യോഗസ്​ഥരും ചേർന്ന്​ കൈവശപ്പെടുത്തി മറിച്ചുവിറ്റു. ഇങ്ങനെ ഭൂമി വാങ്ങിയവരിൽ ‘സ്​കൈലൈറ്റ്​ ഹോസ്​പിറ്റാലിറ്റി’യും പെടും. ഇവർ 69.55 ഹെക്​ടർ ഭൂമി 72 ലക്ഷത്തിന്​ വാങ്ങി 5.15 കോടിക്ക്​ മറ്റൊരു കമ്പനിക്ക്​ വിറ്റതായി ഇ.ഡി ആരോപിക്കുന്നു. ഇൗ കേസിൽ ഇ.ഡി ഒമ്പതുപേർക്കെതിരെയാണ്​ കുറ്റപത്രം തയാറാക്കിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more