1 GBP = 103.33

കാല്‍വഴുതി മെട്രോ തൂണിൽനിന്ന്​ വീണ് സൂപ്പര്‍വൈസർ മരിച്ചു

കാല്‍വഴുതി മെട്രോ തൂണിൽനിന്ന്​ വീണ് സൂപ്പര്‍വൈസർ മരിച്ചു

കൊച്ചി: മെട്രോ നിർമാണ പ്രവർത്തനത്തിനിടെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാനെത്തിയ സൂപ്പര്‍വൈസറായ യുവാവ് കാല്‍വഴുതിവീണ് മരിച്ചു. ഇരിങ്ങാലക്കുട കോണോത്തുകര മനക്കലപ്പടി വലവറ രവിയുടെ മകൻ വി.ആര്‍. ശരത്താണ്​ (24) മരിച്ചത്.

വെള്ളിയാഴ്​ച രാവിലെ 8.45ന് വൈറ്റിലയിലായിരുന്നു അപകടം. 863ാം നമ്പര്‍ മെട്രോ തൂണില്‍നിന്ന്​ 864ാം നമ്പര്‍ തൂണിലേക്ക്​ ബന്ധിപ്പിച്ചിരുന്ന ബോക്‌സ് ഗര്‍ഡറിന്​ മുകളില്‍നിന്നാണ് യുവാവ് വീണത്. 15 അടിയോളം ഉയരത്തിൽനിന്നായിരുന്നു വീഴ്ച.

കോണ്‍ക്രീറ്റിങ്​ ജോലികള്‍ക്കുശേഷം തട്ടുപൊളിക്കല്‍ നടക്കുകയായിരുന്നു. ഇവിടെ ജീവനക്കാര്‍ക്ക്​ നിര്‍ദേശം നല്‍കാനെത്തിയതായിരുന്നു ശരത്. ജീവനക്കാര്‍ക്ക് കയറിനില്‍ക്കാൻ നിര്‍മിച്ച താൽക്കാലിക പ്ലാറ്റ്‌ഫോമിലേക്ക് കയറു​േമ്പാൾ കാല്‍വഴുതി വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉച്ചയോടെയാണ് മരിച്ചത്.

സംഭവത്തില്‍ മരട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട മനക്കലപ്പടി സ​​െൻററിൽ തയ്യൽ തൊഴിലാളിയാണ് ശരത്തി​​െൻറ പിതാവ് രവി. മാതാവ്​ ഷീല മനക്കലപ്പടി പാൽ സൊസൈറ്റിയിലെ ജീവനക്കാരിയാണ്. സഹോദരി: ശാരി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more