1 GBP = 103.85
breaking news

വസന്ത കുമാറി​െൻറ മൃ​ത​ദേ​ഹം ഇ​ന്നെ​ത്തും

വസന്ത കുമാറി​െൻറ മൃ​ത​ദേ​ഹം ഇ​ന്നെ​ത്തും

ക​ൽ​പ​റ്റ: പുൽവാമ തീവ്രവാദി ആക്രമണത്തിനിടെ വീ​ര​മൃ​ത്യു​ വ​രി​ച്ച സൈ​നി​ക​ൻ വി.​വി. വ​സ​ന്ത​കു​മാ​റി​​​െൻറ ഭൗ​തി​ക ശ​രീ​രം ശ​നി​യാ​ഴ്ച ഉച്ച കഴിഞ്ഞ്‌ 2.15ന്​  ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കും. ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 11നു​ള്ള വി​മാ​ന​ത്തി​ൽ മും​ബൈ​യി​ലെ​ത്തി​ച്ചു. അ​വി​ടെ​നി​ന്ന്​ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​ക്കു​ക.

സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ ഏ​റ്റു​വാ​ങ്ങു​ന്ന ഭൗ​തി​ക​ശ​രീ​രം വ​യ​നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ടു​വ​രും. ല​ക്കി​ടി ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്‌ ​െവ​ച്ച​ശേ​ഷം തൃ​ക്കൈ​പ​റ്റ മു​ക്കം​കു​ന്ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ഥാ​ന, സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more