1 GBP = 104.21

ഇന്ത്യക്ക് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്; പിന്തുണയറിച്ച് യുഎസ്

ഇന്ത്യക്ക് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്; പിന്തുണയറിച്ച് യുഎസ്

വാഷിംഗ്ടണ്‍: സ്വയം പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അവകാശകത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക. യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇക്കാര്യം അറിയിച്ചത്. പുല്‍വാമയിലുണ്ടായ ഭീകരാക്രമത്തില്‍ സൈനികര്‍ കൊല്ലപ്പട്ട സംഭവത്തില്‍ ബോള്‍ട്ടന്‍ അനുശോചനം രേഖപ്പെടുത്തി. കൂടാതെ തീവ്രവാദത്തെ ചെറുകുന്നതിന് ഇന്ത്യയെ പൂര്‍ണമായും പിന്തുണയ്ക്കും എന്നും അദ്ദേഹം അറിയിച്ചു.

തീവ്രവാദികള്‍ക്ക് സുരക്ഷാ കേന്ദ്രമൊരുക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണം എന്നതാണ്  അമേരിക്കയുടെ നിലപാട്. പാകിസ്താനുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. തീവ്രവാദികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് അവസാനിപ്പിക്കണം എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും വൈറ്റ് ഹൗസും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

തീവ്രവാദികള്‍ക്ക് സുരക്ഷ ഒരുക്കുന്ന നിലപാട് പാകിസ്താന്‍ അവസാനിപ്പിക്കണം എന്ന് മൈക്ക് പോംപോയോ പറഞ്ഞു. ഭീകരവാദത്തെ പ്രതിരോധിക്കുന്ന ഇന്ത്യയോടൊപ്പമാണ് അമേരിക്ക എന്നും അദ്ദേഹം അറിയിച്ചിരുന്നു. സ്വന്തം മണ്ണില്‍ ഭീകര സംഘടനകള്‍ പിന്തുണ നല്‍കുന്നതും അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതും പാകിസ്താന്‍ അവസാനിപ്പിക്കണം എന്ന് വൈറ്റ് ഹൗസും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more