1 GBP = 103.12

ഇടുക്കി ജില്ലാ സംഗമം ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെൻറ് ഇന്ന് നോട്ടിംഗ്ഹാമിൽ

ഇടുക്കി ജില്ലാ സംഗമം ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെൻറ് ഇന്ന് നോട്ടിംഗ്ഹാമിൽ
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തിൽ നടക്കുന്ന നാലാമത് ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതൽ നോട്ടിംഗ്ഹാമിൽ വച്ച് നടത്തുന്നതാണ്. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യ്ത 32 ടീമുകളാണ് മത്സരിക്കുന്നത്.
യുക്കെയിലുള്ള ബാഡ്മിൻറൺ പ്രേമികൾക്ക് തങ്ങളുടെ കഴിവ്
മാറ്റുരക്കുന്നതിനും പ്രാൽസാഹിപ്പിക്കുന്നതിനും  ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.
കഴിഞ്ഞ ഏഴു വർഷകാലമായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികൾക്കും, കുടുംബങ്ങൾക്കും, സ്ഥാപനങ്ങൾക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താൽ മനുഷ്യസ്നേഹപരമായ പല നൻമ പ്രവർത്തികൾ ഇടുക്കി ജില്ലാ സംഗമം ചെയ്യ്തു കൊണ്ട് ഇരിക്കുന്നു.
വിജയികൾക്ക് കാഷ് പ്രൈസ്യായി യഥാക്രമം £ 251,£151,£101,£75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്.
കൂടാതെ പ്രോൽസാഹന സമ്മാനമായി കോർട്ടർ ഫൈനൽ കളിക്കുന്നവർക്ക് ട്രോഫിയും നൽകുന്നതാണ്. അതോട് ഒപ്പം മൽസരങ്ങളോട് ഒപ്പം മറ്റ് സമ്മാനങ്ങളും കാണികൾക്കും, കളിക്കാർക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
UK യിൽ ഉള്ള എല്ലാ ബാഡ്മിൻൺ സ്നേഹികളെയും നോട്ടിംഗ്ഹാമിലേക്ക്‌ ഹാർദവമായി ക്ഷണിച്ച് കൊള്ളുന്നൂ.
കൂടുതൽ വിവരങ്ങൾക്ക്,
Justin- 07985656204
Babu – 07730883823.
തുടങ്ങിയവരെ ബന്ധപെടാവുന്നതാണ്.
മൽത്സരവേദി,
Jubilee Sports Centre
University of Nottingham
Wollaton Rd,
Nottingham
NG8 1BB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more