1 GBP = 103.12

കൗൺസിൽ ടാക്സ് നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഇംഗ്ലണ്ടിലെ കൗൺസിലുകൾ

കൗൺസിൽ ടാക്സ് നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഇംഗ്ലണ്ടിലെ കൗൺസിലുകൾ

ലണ്ടൻ: ചിലവ് ചുരുക്കൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും പിടിച്ച് നിൽക്കാനാവാത്ത സ്ഥിതിയിലാണ് ഇംഗ്ലണ്ടിലെ ബഹുഭൂരിപക്ഷം കൗൺസിലുകളും. നാലിൽ മൂന്ന് കൗൺസിലുകളും കൗൺസിൽ ടാക്സ് നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ നിരക്കിൽ അധികമായി 2.75 ശതമാനം വർധിപ്പിക്കുന്നതിനാണ് കൗൺസിലുകൾ പദ്ധതിയിടുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളിൽ നിന്ന് ഹിതപരിശോധന കൂടാതെ 2.99 ശതമാനം വരെ വർദ്ധന നടപ്പിൽ വരുത്തുവാൻ കൗൺസിലുകൾക്ക് അധികാരമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തുവാനാണ് കൗണ്സിലുകളുടെ നീക്കം, എന്നാൽ ചില കൗൺസിലുകൾ റഫറണ്ടം നടത്തുവാനുള്ള നീക്കവും നടത്തുന്നുണ്ട്.

ഓരോ വർഷവും കൗൺസിലുകൾ ടാക്സ് നിരക്കുകൾ വര്ധിപ്പിക്കുന്നുണ്ടെങ്കിലും ചിലവ് ചുരുക്കലിന്റെ ഭാഗമായി തുടർന്ന് വരുന്ന സേവനങ്ങളും ഗണ്യമായ തോതിൽ വെട്ടിക്കുറയ്ക്കുന്നുണ്ട്. അഡൽറ്റ് സോഷ്യൽ കെയർ സർവീസുകൾ, ലൈബ്രറി, റീസൈക്ലിങ് തുടങ്ങിയ മേഖലകളിലെല്ലാം സർവീസുകൾ ഭാഗികമായി നിറുത്തലാക്കിയിട്ടുണ്ട്.മഞ്ഞുവീഴ്ചമൂലം റോഡിൽ അപകടങ്ങൾ പതിവാകുന്നത് ശ്രദ്ധയിൽപ്പെട്ട സോമര്സെറ്റിലെയും നോർത്താംപ്ടൺഷെയറിയിലെയും കൗൺസിലുകൾ കഴിഞ്ഞയാഴ്ച മുതൽ ഭാഗികമായി നിറുത്തിവയ്ക്കപ്പെട്ട ഗ്രിറ്റ് വിതറൽ പൂർണ്ണ തോതിൽ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇതിനുള്ള ഫണ്ടിങ് കണ്ടെത്താൻ കൗൺസിലുകൾ ബുദ്ധിമുട്ടുകയാണ്.

എൺപത് ശതമാനത്തോളം കൗൺസിലുകൾ നിലവിലെ നാഷണൽ ഫണ്ടിങ് സിസ്റ്റം കൗൺസിലുകളുടെ പ്രവർത്തനങ്ങൾക്ക് അപര്യാപ്തമെന്ന അഭിപ്രായക്കാരാണ്, തൽസ്ഥിതി തുടരുകയാണെങ്കിൽ ക്രമാതീതമായി കൗൺസിൽ ടാക്സ് നിരക്കുകൾ വർദ്ധിപ്പിക്കുക മാത്രമാകും ഏക പോംവഴിയെന്നും ഇവർ അഭിപ്രായപ്പെടുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more