1 GBP = 103.12

ഷുക്കൂര്‍ വധക്കേസ്; സി.ബി.ഐ നല്‍കിയ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിശോധിക്കും

ഷുക്കൂര്‍ വധക്കേസ്; സി.ബി.ഐ നല്‍കിയ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിശോധിക്കും

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിശോധിക്കും. കേസിന്റെ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടേക്കും. പി.ജയരാജനും ടി.വി രാജേഷും അടക്കമുളള ആറ് പ്രതികള്‍ കോടതിയില്‍ ഇന്ന് വിടുതല്‍ ഹരജി സമര്‍പ്പിക്കും.

ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍,ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം ഇന്ന് തലശേരി ജില്ലാ കോടതി പരിഗണിക്കും. കുറ്റപത്രത്തിന്റെ കോപ്പി കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് നല്കിയിരുന്നു. കേസിന്റെ‍ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന ആവശ്യം സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കാനാണ് സാധ്യത. ഇതിനിടെ പി.ജയരാജനും ടി.വി രാജേഷും അടക്കം ഇരുപത്തിയെട്ട് മുതല്‍ മുപ്പത്തിമൂന്ന് വരെ പ്രതികള്‍ ഇന്ന് കോടതിയില്‍ വിടുതല്‍ ഹരജി നല്‍കും. കുറ്റപത്രത്തില്‍ സി.ബി.ഐ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണന്നും കൊലക്കുറ്റവും ഗൂഡാലോചനയുമടക്കമുളളവക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതല്‍ ഹരജി നല്‍കുക. ഹരജിയില്‍ സി.ബി.ഐയുടെ നിലപാടറിയാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത. കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more