1 GBP = 103.81

നയം വ്യക്തമാക്കി ഐ എം വിജയൻ; രാഷ്ട്രീയത്തിലേക്കില്ല

നയം വ്യക്തമാക്കി ഐ എം വിജയൻ; രാഷ്ട്രീയത്തിലേക്കില്ല

രാഷ്ട്രീയത്തിലേക്കില്ലെന്നു ഫുട്ബോൾ താരം ഐ.എം വിജയൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ വിജയനെ സ്‌ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില കോൺഗ്രസ് നേതാക്കൾ സീറ്റ് വാഗ്ദാനം നൽകിയിരുന്നുവെന്നു വിജയൻ തൃശൂരിൽ പറഞ്ഞു.

വിജയൻ ആലത്തൂരിലെ കോൺഗ്രസ് സ്‌ഥാനാർഥി എന്ന് വരെ ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പൊലീസിലെ ജോലി ഉടൻ രാജി വെക്കും, ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെ അടുത്തു തന്നെ കാണും.. ഇങ്ങനെ ഉപകഥകളും ഏറെ പ്രചരിച്ചു.. എന്നാൽ നയം വ്യക്തമാക്കുകയാണ് ഐ.എം വിജയൻ. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. ഒരു പാർട്ടിയുടെ ആളാവാൻ അത് കൊണ്ടുതന്നെ ഉദ്ദേശിക്കുന്നുമില്ല.

തുടർച്ചയായി സി.പി.എം വിജയിക്കുന്ന ആലത്തൂരിൽ ഫുട്ബോൾ താരമെന്ന നിലയിൽ വിജയനുള്ള ജനപ്രീതി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ചില കോൺഗ്രസ് നേതാക്കൾ. കെ. കരുണാകരനുമായി ഏറെ അടുപ്പം വിജയനുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more