1 GBP = 103.94

യോർക് ഷയറിലെ ബ്രിഡ്‌ലിംഗ്ടണിൽ ചാലക്കുടി സ്വദേശി ചാക്കോച്ചൻ നിര്യാതനായി

യോർക് ഷയറിലെ ബ്രിഡ്‌ലിംഗ്ടണിൽ ചാലക്കുടി സ്വദേശി ചാക്കോച്ചൻ നിര്യാതനായി

യോർക് ഷയറിൽ ഹള്ളിന് സമീപം ബ്രിഡ്‌ലിംഗ്ടണിൽ താമസിച്ചിരുന്ന ചാലക്കുടി സ്വദേശി ചാക്കോച്ചൻ (40) നിര്യാതനനായി. കഴിഞ്ഞ നാലു വർഷത്തോളമായി മോട്ടോർ ന്യൂറോ ഡിസീസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിൽ ആയിരുന്നു ചാക്കോച്ചൻ. കഴിഞ്ഞ രണ്ടു വർഷമായി വീട്ടിൽ ഒരുക്കിയ പ്രത്യേക ആം ചെയറിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം.

ചാലക്കുടി സ്വദേശിനി ദീപയാണ് ഭാര്യ.പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് ചാക്കോച്ചനുള്ളത്. ആദ്യമായി യുകെയിൽ എത്തിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിലും പിന്നീട് ഡെവണിലും താമസിച്ചിരുന്നു. ശവസംസ്‌കാരം സംബന്ധിച്ച കാര്യങ്ങൾ ഇതുവരെ തീരുമാനം ആയിട്ടില്ല.

ചാക്കോച്ചന്റെ കുടുംബത്തിന്റെ വേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more