1 GBP = 103.81

നടിയെ കൊന്ന്​ ​ മൃതദേഹം മുറിച്ച്​ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച ഭർത്താവ്​ അറസ്​റ്റിൽ

നടിയെ കൊന്ന്​ ​ മൃതദേഹം മുറിച്ച്​ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച ഭർത്താവ്​ അറസ്​റ്റിൽ

ചെ​ന്നൈ: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​ത്തൊ​ട്ടി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്​​ത്രീ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ന​ടി​യു​ടേ​താ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഭ​ർ​ത്താ​വും സി​നി​മ സ​ഹ സം​വി​ധാ​യ​ക​നു​മാ​യ യു​വാ​വ്​  അ​റ​സ്​​റ്റി​ലാ​യി. ചെ​ന്നൈ ജാ​ഫ​ർ​ഖാ​ൻ​പെ​ട്ട്​  ഗാ​ന്ധി സ്​​ട്രീ​റ്റി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ബാ​ല​കൃ​ഷ്​​ണ​നാ​ണ്(40) ആ​ണ്​ പ്ര​തി. ഇ​യാ​ളു​ടെ ഭാ​ര്യ​യും  സി​നി​മ​ക​ളി​ൽ ചെ​റു​വേ​ഷ​ങ്ങ​ൾ ചെ​യ്​​തു​വ​ന്നി​രു​ന്ന തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​നി​യു​മാ​യ സ​ന്ധ്യ (35) ആ​ണ്​ കൊ​ല്ല​​പ്പെ​ട്ട​ത്. ഇ​രു​വ​രു​ടേ​തും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ​ ര​ണ്ടു​ മ​ക്ക​ളു​ണ്ട്. ജ​നു​വ​രി 21നാ​ണ്​ പ​ള്ളി​ക്ക​ര​ണ ഭാ​ഗ​ത്തെ കു​പ്പ​ത്തൊ​ട്ടി​യി​ൽ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട വ​ല​തു​ കൈ​യും ര​ണ്ടു കാ​ലു​ക​ളു​ടെ ഭാ​ഗ​വും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൈ​യി​ൽ അ​ണി​ഞ്ഞി​രു​ന്ന വ​ള​യും ടാ​റ്റു കു​ത്തി​യി​രു​ന്ന​തും മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​തി​ന്​ പൊ​ലീ​സി​ന്​ സ​ഹാ​യ​ക​മാ​യി.  ക​ഴു​ത്തി​​െൻറ ഭാ​ഗം മു​ത​ൽ അ​ര​വ​രെ​യു​ള്ള ശ​രീ​ര​ഭാ​ഗം ന​ഗ​ര​ത്തി​ലെ അ​ട​യാ​ർ പു​ഴ​യി​ൽ​നി​ന്ന്​ ബു​ധ​നാ​ഴ്​​ച ക​ണ്ടെ​ത്തി. ത​ല​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 2010ൽ ​ബാ​ല​കൃ​ഷ്​​ണ​ൻ സി​നി​മ നി​ർ​മി​ച്ചു​വെ​ങ്കി​ലും സാ​മ്പ​ത്തി​ക​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. ദ​മ്പ​തി​ക​ൾ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ തു​ട​ർ​ന്ന്​ ഇ​രു​വ​രും കോ​ട​തി​യി​ൽ വി​വാ​ഹ​മോ​ച​ന കേ​സ്​ ഫ​യ​ൽ ചെ​യ്​​തു.

ജ​നു​വ​രി മ​ധ്യ​ത്തി​ൽ പൊ​ങ്ക​ലി​നോ​ടു​ബ​ന്ധി​ച്ച്​ സ​ന്ധ്യ ബാ​ല​കൃ​ഷ്​​ണ​​െൻറ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. സ​ന്ധ്യ​യു​ടെ അ​വി​ഹി​ത​ബ​ന്ധ​ത്തെ​ച്ചൊ​ല്ലി ഉ​ണ്ടാ​യ  വ​ഴ​ക്കാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ ക​രു​തു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more