1 GBP = 103.14

സ്റ്റാഫോർഡിനെ നടുക്കിയ ദുരന്തത്തിൽ കത്തിയമർന്നത് നാല് പിഞ്ചു കുഞ്ഞുങ്ങൾ; നാല് കുഞ്ഞുങ്ങളെയും രക്ഷിക്കാൻ കഴിയാതെ ഇളയ കുഞ്ഞുമായി ഒന്നാം നിലയിലെ ജനൽ പൊളിച്ച് മാതാപിതാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്റ്റാഫോർഡിനെ നടുക്കിയ ദുരന്തത്തിൽ കത്തിയമർന്നത് നാല് പിഞ്ചു കുഞ്ഞുങ്ങൾ; നാല് കുഞ്ഞുങ്ങളെയും രക്ഷിക്കാൻ കഴിയാതെ ഇളയ കുഞ്ഞുമായി ഒന്നാം നിലയിലെ ജനൽ പൊളിച്ച് മാതാപിതാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്റ്റാഫോർഡ്: ഗ്യാസ് പൊട്ടിത്തെറിച്ച് തീപടര്‍ന്നുപിടിച്ച് സഹോദരങ്ങളാണ് നാല് കുട്ടികള്‍ വെന്തുമരിച്ചു. സ്റ്റാഫോര്‍ഡിലെ കുടുംബവീട്ടിലാണ് ദുരന്തം. അതിരാവിലെയാണ് ഗ്യാസ് പൊട്ടിത്തെറിച്ച് വീടിന്റെ ടെറസ് വരെ തകര്‍ത്തത്. എട്ട് വയസ്സുള്ള റിലി ഹോള്‍ട്ട്, ആറ് വയസ്സുള്ള കീഗന്‍ യൂണിറ്റ്, മൂന്ന് വയസ്സുള്ള ഓളി യൂണിറ്റ് സഹോദരി നാല് വയസ്സുകാരി ടിള്ളി റോസ് യൂണിറ്റ് എന്നിവരാണ് മരിച്ചത്. ഹൃദയം തകര്‍ന്ന ഫയര്‍ ക്രൂവും, എമര്‍ജന്‍സി സര്‍വ്വീസുകളും കുട്ടികളുടെ മൃതദേഹം നീക്കം ചെയ്യവെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സംഭവസ്ഥലത്ത് നിന്നും സ്വകാര്യ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ മാറ്റിയത്.

കുട്ടികളുടെ അമ്മ 24-കാരി നതാലി യൂണിറ്റ്, പിതാവ് 28-കാരന്‍ ക്രിസ് മോള്‍ട്ടണ്‍, ഇളയ കുട്ടി രണ്ട് വയസ്സുകാരന്‍ ജാക്ക് എന്നിവർ ഒന്നാം നിലയിലെ ജനൽ വഴി ചാടിയാണ് രക്ഷപ്പെട്ടത്. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പുക മൂലം ശ്വാസം മുട്ടും, തീയില്‍ നിന്നും ഏറ്റ പൊള്ളലുകള്‍ക്കുമാണ് ഇവരെ ചികിത്സിക്കുന്നത്. കുടുംബസുഹൃത്തുക്കള്‍ കരഞ്ഞുകൊണ്ടാണ് ഞെട്ടിക്കുന്ന തീപിടുത്തം ഉണ്ടായ വീടിന് മുന്നില്‍ ടെഡി ബെയറുകളും, പൂക്കളും അര്‍പ്പിച്ചത്. ‘എന്റെ കുഞ്ഞുങ്ങള്‍, എന്റെ കുഞ്ഞുങ്ങള്‍’ എന്ന് അമ്മ കരയുന്ന ശബ്ദം കേട്ടതായി അയല്‍ക്കാരില്‍ ഒരാള്‍ വ്യക്തമാക്കി. കുട്ടികളായിരുന്നു നതാലിയുടെ ലോകമെന്ന് പ്രതികരിച്ച ഒരു സുഹൃത്തിന് ഈ നഷ്ടം അവര്‍ എങ്ങിനെ സഹിക്കുമെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നാണ് വ്യക്തമാക്കിയത്.

അപകടത്തില്‍ നിന്നും ദമ്പതികളും ഒരു കുട്ടിയും രക്ഷപ്പെട്ടത് തന്നെ അത്ഭുതമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ഇവര്‍ക്കും വിവരമില്ല. കുട്ടികള്‍ പഠിച്ചിരുന്ന കാസില്‍ചര്‍ച്ച് പ്രൈമറി & മാര്‍ഷ്‌ലാന്‍ഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ട അമ്മയാണ് ഓടിയെത്തി അയല്‍ക്കാരുടെ സഹായം തേടിയത്. പിന്നാലെയാണ് ഇളയ കുട്ടിയെ രക്ഷപ്പെടുത്തി പിതാവ് ജനല്‍ വഴി പുറത്തെത്തിയത്. കുട്ടികളുടെ മുറിയിലാണ് തീ ആദ്യം ആരംഭിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

ഗ്യാസാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ജനലുകള്‍ പൊട്ടിത്തെറിച്ച് മേല്‍ക്കൂരയും തകര്‍ത്ത് പോകുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more