1 GBP = 103.12

എല്ലാം നഷ്ടപ്പെട്ടിട്ടും, വീട് പോയിട്ടും മമ്മൂക്ക തന്ന ആ സമ്മാനം ഞാൻ നഷ്ടപ്പെടുത്തിയില്ല: ജി എസ് പ്രദീപ്

എല്ലാം നഷ്ടപ്പെട്ടിട്ടും, വീട് പോയിട്ടും മമ്മൂക്ക തന്ന ആ സമ്മാനം ഞാൻ നഷ്ടപ്പെടുത്തിയില്ല: ജി എസ് പ്രദീപ്
അശ്വമേധം എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ണ്ണ മത്സ്യങ്ങള്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയുമായി തനിക്കുള്ള അടുപ്പം വ്യക്തമാക്കുകയാണ് പ്രദീപ്.
‘എന്‍റെ കോട്ടിന് ഇടതുഭാഗത്ത് നെഞ്ചോട് ചേര്‍ത്ത് ഒരു കുതിരയുടെ രൂപം കുത്തി വച്ചിട്ടുണ്ട്. അതിനെ കുറിച്ച് പലരും എന്നോട് ചോദിക്കാറുണ്ട്. എല്ലാം നഷ്ടപ്പെട്ടിട്ടും, വീട് പോയിട്ടും എന്ത് പ്രതിസന്ധിയുണ്ടായിട്ടും താന്‍ വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യാത്ത ഒന്നാണത്. ഇത് എന്നെ ഞാനാക്കിയ, അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചാനലിന്റെ ചെയര്‍മാനും ഏവർക്കും പ്രിയങ്കരനുമായ മമ്മൂക്ക എനിക്ക് നെഞ്ചില്‍ കുത്തിത്തന്നതാണ്. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്താറുണ്ട്. ഇത് ധരിക്കുന്നത് മനസ്സുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ തെറ്റ് ചെയ്യരുതെന്ന് ഓര്‍മപ്പെടുത്തലാണെന്നും- ജിഎസ് പ്രതീപ് പറഞ്ഞു.
ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്കൂള്‍ കലോത്സവ താരങ്ങളായ തൃശ്ശൂര്‍ സ്വദേശിനി ജെസ്മിയ, കണ്ണൂര്‍ സ്വദേശി വിനില്‍ ഫൈസല്‍ എന്നിവരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more